സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ഡിവിസ് ലാബ്‌സ് നാലാംപാദം: അറ്റാദായം 64 ശതമാനമിടിഞ്ഞ് 321 കോടിയായി

മുംബൈ: പ്രമുഖ ഫാര്‍മ കമ്പനിയായ ഡിവിസ് ലാബ്‌സ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 321 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 64 ശതമാനം കുറവാണിത്.

വരുമാനം 22.5 ശതമാനം കുറഞ്ഞ് 1951 കോടി രൂപയായി. തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായം 5 ശതമാനവും വരുമാനം 14.2 ശതമാനവും ഉയര്‍ന്നു. ടോപ്പ് ലൈനിലെ ഇടിവും മോശം പ്രവര്‍ത്തന മികവുമാണ് പ്രകടനത്തെ ബാധിച്ചത്.

കോവിഡ് -19 മരുന്നായ മോള്‍നുപിരാവിറിന്റെ വില്‍പ്പന പൂജ്യമായതാണ് വരുമാന ഇടിവിന് കാരണം,കമ്പനി അറിയിച്ചു. മോള്‍നുപിരാവിറിന്റെ വില്‍പ്പനയില്‍ നിന്ന് കമ്പനി കഴിഞ്ഞ വര്‍ഷം 95 ദശലക്ഷം ഡോളര്‍ വരുമാനം നേടിയിരുന്നു. മെര്‍ക്കുമായുള്ള എക്‌സ്‌ക്ലൂസീവ് കരാര്‍ പ്രകാരമാണിത്.

എബിറ്റ 56 ശതമാനം താഴ്ന്ന് 488 കോടി രൂപയായപ്പോള്‍ ചെലവ് 1495 കോടി രൂപയില്‍ നിന്നും 1550 കോടി രൂപയായി വര്‍ദ്ധിച്ചു. മൊത്തം 2023 സാമ്പത്തികവര്‍ഷത്തില്‍ 1823 കോടി രൂപയാണ് അറ്റാദായം.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 38.4 ശതമാനം ഇടിവ്. വരുമാനം 13 ശതമാനം താഴ്ന്ന് 7768 കോടി രൂപയായി. 30 രൂപ ലാഭവിഹിതത്തിനും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

X
Top