ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്

അന്തരിച്ച ആര്‍ട്ട് ഡയറക്ടര്‍ നിതിന് ദേശായിയ്ക്ക് 252 കോടി രൂപയുടെ വായ്പ ബാധ്യത

മുംബൈ: നിതിന് ചന്ദ്രകാന്ത് ദേശായിയെ ആത്മഹത്യയിലേക്ക് നയിച്ചത് സാമ്പത്തിക സമ്മര്ദ്ദമാണെന്ന് റിപ്പോര്ട്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്നാണ് നിതിന് ദേശായി ആത്മഹത്യ ചെയ്തതെന്ന് കര്ജാത്തില് നിന്നുള്ള പ്രാദേശിക എംഎല്എ മഹേഷ് ബല്ദി സ്ഥിരീകരിച്ചു.കലാസംവിധായകന് നിതിന്‍ ദേശായിയെ  റായ്ഗഡ് ജില്ലയിലെ സ്റ്റുഡിയോയില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.

252 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതില് 58 കാരനായ ദേശായി വീഴ്ച വരുത്തിയതായും അദ്ദേഹത്തിന്റെ കമ്പനിക്കെതിരായ പാപ്പരത്ത ഹര്ജി കോടതി സ്വീകരിച്ചതായും പിടിഐ റിപ്പോര്ട്ട് ചെയ്തു. ദേശായിയുടെ കമ്പനിയായ എന്‍ഡിയുടെ ആര്‍ട്ട് വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് 2016 ലും 2018 ലും ഇസിഎല്‍ ഫിനാന്‍സില്‍ നിന്ന്  185 കോടി രൂപ കടം വാങ്ങിയിരുന്നു.

കോര്‍പ്പറേറ്റ് പാപ്പരത്ത പരിഹാര പ്രക്രിയ ആരംഭിക്കുന്നതിനായി എഡല്‍വിസ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി സമര്‍പ്പിച്ച ഹര്‍ജി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) അംഗീകരിക്കുകയും ചെയ്തു. ഉത്തരവ് പ്രകാരം ജിതേന്ദര്‍ കോത്താരി ഇടക്കാല റെസല്യൂഷന്‍ പ്രൊഫഷണലായി നിയമിക്കപ്പെട്ടിട്ടുണ്ട്. 2021 മാര്‍ച്ച് 31 ന് അക്കൗണ്ടിനെ വായ്പക്കാര്‍ നിഷ്‌ക്രിയ ആസ്തിയായി തരംതിരിച്ചിട്ടുണ്ടെന്നും 2022 ജൂണ്‍ 30 വരെ മൊത്തം ഡിഫോള്‍ട്ട് തുക 252.48 കോടി രൂപയാണെന്നും ഉത്തരവില്‍ പറയുന്നു.

X
Top