എൽപിജി സബ്‌സിഡിക്ക് ആധാർ ഇ-കെവൈസി നിർബന്ധംഹോർമുസ്: ഇന്ത്യൻ കപ്പലുകൾ മൊത്തത്തിൽ കടത്തിവിടാൻ ധാരണയായിട്ടില്ലെന്ന് കേന്ദ്രംയുഎസ് – ഇസ്രായേൽ – ഇറാൻ യുദ്ധം: ഇന്ത്യൻ രത്ന-ആഭരണ മേഖലയിൽ കടുത്ത ആഘാതംപശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധന

പ്രത്യക്ഷ നികുതി വരുമാനം 24 ശതമാനമുയര്‍ന്ന് 15.67 ലക്ഷം കോടി രൂപയായി

ന്യൂഡല്‍ഹി: മൊത്ത പ്രത്യക്ഷ നികുതി പിരിവ്, നടപ്പ് സാമ്പത്തിക വര്‍ഷം ഫെബ്രുവരി 10 വരെ 24 ശതമാനം വര്‍ധിച്ച് 15.67 ലക്ഷം കോടി രൂപയായി.ടിഡിഎസ്(ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്), കോര്‍പ്പറേറ്റ് അഡ്വാന്‍സ് നികുതി എന്നിവയുടെ ആരോഗ്യകരമായ വര്‍ധനവാണ് മൊത്തം നികുതി വര്‍ധിപ്പിച്ചത്. റീഫണ്ടുകള്‍ കിഴിച്ചുള്ള, അറ്റ പ്രത്യക്ഷ നികുതി വരവ് 12.98 ലക്ഷം കോടി രൂപയാണ്.

മുഴുവന്‍ ബജറ്റ് ലക്ഷ്യത്തിന്റെ 79 ശതമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18.4 ശതമാനം കൂടുതലാണ് അറ്റ പ്രത്യക്ഷ നികുതി വരുമാനം.് 61.58 ശതമാനം അധികം റീഫണ്ടുകള്‍ നടത്താനുമായി.

2.69 ലക്ഷംകോടി രൂപയുടെ റീഫണ്ടുകളാണ് ഫെബ്രുവരി 10 വരെ ഇഷ്യു ചെയ്തത്. കോര്‍പ്പറേഷന്‍ നികുതി (സിഐടി)19.33 ശതമാനവും വ്യക്തിഗത ആദായനികുതി (പിഐടി)29.63 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. റീഫണ്ടുകള്‍ കിഴിച്ചുള്ള അറ്റ സിഐടി 15.84 ശതമാനവും അറ്റ പിഐടി 21.93 ശതമാനവും എസ്ടിടി (സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ് ) ഉള്‍പ്പടെയുള്ള അറ്റ പിഐടി 21.23 ശതമാനവുമാണ്.

X
Top