
മുംബൈ: ജൂലൈ നാലിന് ശേഷം ആദ്യമായി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) അറ്റ വില്‍പനക്കാരായി. എക്‌സ്‌ചേഞ്ചുകളുടെ പ്രൊവിഷണല്‍ ഡാറ്റ പ്രകാരം ഓഗസ്റ്റ് 22 ന് ഡിഐഐ 329 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
വിദേശ നിക്ഷേപകരും (എഫ്‌ഐഐ/എഫ്പിഐ) 1623 കോടി രൂപയുടെ ഓഹരികള്‍ ഓഫ് ലോഡ് ചെയ്തു. എഫ്‌ഐഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍) 10179 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 11802 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തപ്പോള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 10106 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. 10436 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വില്‍പന നടത്തിയത്.
നടപ്പ് വര്‍ഷത്തില്‍ ഇതുവരെ എഫ്‌ഐഐ 1.88 ലക്ഷം കോടി രൂപയുടെ അറ്റ വില്‍പന നടത്തിയപ്പോള്‍ ഡിഐഐ 4.74 ലക്ഷം കോടി രൂപയുടെ അറ്റ വാങ്ങല്‍ക്കാരായി.