
ന്യൂഡല്‍ഹി: വളരെക്കാലമായി കാത്തിരുന്ന ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ (ഡിപിഡിപി) ബില്‍ ഓഗസ്റ്റ് 3 ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്‍,സ്വകാര്യതയെ പ്രത്യേകമായി അഭിസംബോധന ചെയ്യുകയും വ്യക്തി ഡാറ്റ ഉപയോഗത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. ഇതോടെ ബില്‍ നിയമമാകാനുള്ള സാധ്യതയേറി.
ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ (പിഡിപി) ബില്‍ പിന്‍വലിച്ച് കൃത്യം ഒരു വര്‍ഷത്തിന് ശേഷമായിരുന്നു അവതരണം. ഒന്നുകില്‍ ഇരു സഭകളും പാസ്സാക്കി ബില്‍ നിയമമാക്കും.
അതല്ലെങ്കില്‍ ബില്‍ പഠിക്കാനായി പാര്‍ലമെന്ററി കമ്മിറ്റിയ്ക്ക് രൂപം നല്‍കാം. ഡിപിഡിപി ബില്ലിനെ പിന്തുണച്ച് ഐടി, കമ്മ്യൂണിക്കേഷന്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓഗസ്റ്റ് 1 ന് റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. എന്നാല്‍ ബില്‍ കമ്മിറ്റിയ്ക്ക് കൈമാറിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.