ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഓണ്‍ലൈന്‍ ഇടപാടുകളില്‍ 24 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: 2022 സെപ്റ്റംബര്‍ വരെയുള്ള വര്‍ഷത്തില്‍ രാജ്യത്തുടനീളമുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ 24.13 ശതമാനം വളര്‍ന്നു. പുതുതായി സജ്ജീകരിച്ച ആര്‍ബിഐ ഡിജിറ്റല്‍ പേയ്മെന്റ് സൂചിക (ആര്‍ബിഐ-ഡിപിഐ) 2022 സെപ്റ്റംബറില്‍ 377.46 ലാണുള്ളത്. 2022 മാര്‍ച്ചില്‍ 349.30, 2021 സെപ്റ്റംബറില്‍ 304.06 എന്നിങ്ങനെയായിരുന്നു റെക്കോര്‍ഡ് ചെയ്യപ്പെട്ടത്.

സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഗണ്യമായി വളര്‍ന്നു. ഇതോടെ ആര്‍ബിഐ-ഡിപിഐ റെക്കോര്‍ഡ് ഉയരം കുറിക്കുകയായിരുന്നു. ഡിജിറ്റലൈസേഷന്റെ വ്യാപ്തി അറിയുക എന്ന ലക്ഷ്യത്തോടെ 2018 മാര്‍ച്ചിലാണ് സംയോജിത ആര്‍ബിഐ-ഡിപിഐ സജ്ജീകരിക്കുന്നത്.

അഞ്ച് പാരാമീറ്ററുകളുപയോഗിച്ചാണ് സൂചിക ഓണ്‍ലൈന്‍ പേയ്മന്റ് വ്യാപനവും ആഴവും ആറിയുന്നത്. അളവ്-25 ശതമാനം, അടിസ്ഥാന സൗകര്യം-ആവശ്യകത: 10 ശതമാനം, അടിസ്ഥാന സൗകര്യം- ലഭ്യത:15 ശതമാനം, ഇടപാട് നടത്തല്‍:45 ശഥമാനം, ഉപഭോക്തൃ രീതി: 5 ശതമാനം എന്നിവയാണ് അളവുകോലുകള്‍. നാല് മാസം തോറും സൂചിക നിലവാരം പ്രസിദ്ധീകരിക്കപ്പെടുന്നു.

X
Top