അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

ഡിജിറ്റൽ ലോകത്തെ കിടമത്സരം: അന്യായമായ വ്യാപാരരീതികൾ തടയാൻ നിയമവുമായി കേന്ദ്രം

ന്യൂഡല്ഹി: ഡിജിറ്റല് മേഖലയില് ഭീമന്മാര് തമ്മിലുള്ള അനാരോഗ്യകരമായ കിടമത്സരം ഒഴിവാക്കാനും അന്യായമായ വ്യാപാരരീതികള് തടയാനും ഡിജിറ്റല് മത്സരനിയമം വരുന്നു.

അന്യായ വ്യാപാരരീതികള് പിന്തുടരുന്ന ഡിജിറ്റല്, ടെക് കമ്പനികള്ക്ക് പിഴശിക്ഷ ഉള്പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് കരട് ബില്. കേന്ദ്ര കോര്പ്പറേറ്റ് കാര്യ മന്ത്രാലയമാണ് ഡിജിറ്റല് കോമ്പറ്റീഷന് ബില്ലിന്റെ കരട് തയ്യാറാക്കിയത്.

ഇ-കൊമേഴ്സ് മേഖലയിലെ ഗേറ്റ്കീപ്പര് പ്ലാറ്റ്ഫോമുകളെ തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളും കരടിലുണ്ട്. സമിതി അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമാകും മന്ത്രാലയം ബില് അന്തിമമാക്കുക.

2023 ഫെബ്രുവരിയിലാണ് സര്ക്കാര് ഡിജിറ്റല് കോമ്പറ്റീഷന് ലോ കമ്മിറ്റി രൂപവത്കരിച്ചത്. കോര്പ്പറേറ്റ് കാര്യ സെക്രട്ടറി മനോജ് ഗോവിലിന്റെ നേതൃത്വത്തിലാണ് സമിതി.

ഡിജിറ്റല് മാര്ക്കറ്റിങ് രംഗത്തെ ആരോഗ്യകരമായ മത്സരാധിഷ്ഠിതരീതിയെ ദോഷമായി ബാധിക്കാന് സാധ്യതയും ശേഷിയുമുള്ള സ്ഥാപനങ്ങളെ സിസ്റ്റമാറ്റിക്കലി ഇമ്പോര്ട്ടന്റ് ഡിജിറ്റല് ഇന്റര്മീഡിയറികള് (എസ്.ഐ.ഡി.ഐ.) ആയി തരംതിരിക്കും.

സ്ഥാപനത്തിന്റെ വരുമാനം, മാര്ക്കറ്റ് വിഹിതം, അന്തിമ ഉപയോക്താക്കളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാകും തരംതിരിവ്.

വിപണിയില് ആധിപത്യം പുലര്ത്തുന്ന സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞ് ന്യായവും സുതാര്യവും മത്സരാധിഷ്ഠിതവുമായ ഡിജിറ്റല് അന്തരീക്ഷം ഉറപ്പാക്കാനുള്ള പ്രത്യേക നടപടിക്രമങ്ങളുമുണ്ടാകും.

X
Top