റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

ലോകത്തിന്‌ മാതൃകയാകാൻ ഡിജി കേരളം പദ്ധതി; ഡിജിറ്റൽ സാക്ഷര സംസ്ഥാനം പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സമ്പൂർണ സാക്ഷരതയിൽ കേരളം പുതിയ ചരിത്രം കുറിച്ചെന്ന്‌ മന്ത്രി എം ബി രാജേഷ്‌. സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം മാറി. ഇന്ന് വൈകിട്ട്‌ നാലിന്‌ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സാക്ഷരത എന്നാൽ എഴുത്തും വായനയും മാത്രമല്ല, ഇന്റർനെറ്റ് അധിഷ്ഠിത ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള കഴിവുകൂടിയാണ്‌. സർക്കാർ സേവനം, പ്രത്യേകിച്ച് തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങളെല്ലാം കെ സ്മാർട്ടിലൂടെ ഓൺലൈനിൽ ആയതിനാൽ അതിന്‌ ജനങ്ങളെ പ്രാപ്‌തരാക്കുക എന്നതും ഡിജി കേരളം കാമ്പയിന്‌ പിന്നിലുണ്ടായിരുന്നു.

83,45,879 കുടുംബങ്ങളെ ഉൾപ്പെടുത്തി സർവേ നടത്തിയാണ് 21,88,398 പേരെ പഠിതാക്കളായി കണ്ടെത്തിയത്. ഇവരിൽ 21,87,966 (99.98%) പേർ പരിശീലനം പൂർത്തിയാക്കി. അവരിൽ 21,87,667 പേർ മൂല്യനിർണയത്തിൽ വിജയിച്ചു.

90 വയസ്സിന് മുകളിലുള്ള 15,223 പേരും 76നും 90നും ഇടയിലുള്ള 1,35,668 പേരും പഠിതാക്കളായിരുന്നു. 1644 ട്രാൻസ്ജൻഡർ വിഭാഗത്തിലുള്ളവരും പരിശീലനം പൂർത്തിയാക്കി. 2,57,048 വളണ്ടിയർമാരാണ്‌ സർവേയും പരിശീലനവും നടത്തിയത്.

നാല് ഘട്ടത്തിലുള്ള സൂപ്പർചെക്ക് പ്രക്രിയയും പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.

X
Top