ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

ഐഷർ മോട്ടോഴ്‌സിനെതിരെ എൻസിഎൽടിയിൽ കേസ് ഫയൽ ചെയ്ത് ഡിഎച്ച്എൽ

ഡൽഹി: പേയ്‌മെന്റ് തർക്കത്തിൽ റോയൽ എൻഫീൽഡിന്റെ നിർമ്മാതാക്കളായ ഐഷർ മോട്ടോഴ്‌സിനെതിരെ ഡിഎച്ച്‌എൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻസിഎൽടി) കേസ് ഫയൽ ചെയ്തതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. 2020-21 സാമ്പത്തിക വർഷത്തിൽ ഐഷർ മോട്ടോഴ്‌സിന് നൽകിയ വെയർഹൗസിംഗ് മൂന്നാം കക്ഷി ലോജിസ്റ്റിക് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഏകദേശം 10 കോടി രൂപയുടെ ഇൻവോയ്‌സുകൾ അടച്ചിട്ടില്ലെന്ന് ഡിഎച്ച്‌എൽ അവകാശപ്പെട്ടു. കൂടാതെ, വാഹന നിർമ്മാതാക്കൾക്കെതിരെ പാപ്പരത്ത നടപടികൾ ആരംഭിക്കണമെന്ന് ഡിഎച്ച്‌എൽ ആവശ്യപ്പെട്ടു.

എൻസിഎൽടി ഈ കേസ് അടുത്തയാഴ്ച പരിഗണിക്കും. എന്നാൽ ഈ റിപ്പോർട്ടുകളോട് ഡിഎച്ച്‌എൽ പ്രതികരിച്ചില്ല. അതേസമയം, തങ്ങൾക്ക് എൻ‌സി‌എൽ‌ടിയിൽ നിന്ന് ഒരു ആശയവിനിമയവും ലഭിച്ചിട്ടില്ലെന്നും, അതിനാൽ ഈ വിഷയത്തിൽ അഭിപ്രായം പറയാൻ കഴിയില്ലെന്നും ഐഷർ മോട്ടോഴ്‌സ് പറഞ്ഞു. പാപ്പരത്വ നിയമം ഒരു കമ്പനിക്ക് ചരക്കുകളും സേവനങ്ങളും നൽകുന്നതുപോലുള്ള കടക്കാരെ പ്രവർത്തന കടക്കാരായി തരംതിരിക്കുന്നു. ഐഷർ മോട്ടോഴ്‌സിന്റെ ഓഹരികൾ 2.59 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 3,160.55 രൂപയിലെത്തി. 

X
Top