തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

2250 കോടി രൂപയുടെ നികുതി വെട്ടിപ്പ്; പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കെതിരെ അന്വേഷണം

ന്യൂഡല്‍ഹി: ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് തെറ്റായി ക്ലെയിം ചെയ്ത ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കെതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് (ഡിജിജിഐ) അന്വേഷണം വ്യാപിപ്പിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, ഗോ ഡിജിറ്റ് ഇന്‍ഷുറന്‍സ്, പോളിസി ബസാര്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വ്യാജ ഇന്‍വോയ്സ് തരപ്പെടുത്തി നികുതിവെട്ടിപ്പ് നടത്തി എന്നതാണ് ഇവര്‍ക്കെതിരായ ആരോപണം.

ഇതിനായി പരസ്പരം സഹകരിച്ച് ക്രമീകരണമുണ്ടാക്കി. 120 ഓളം ഇന്‍ഷൂറന്‍സ് ഇടനിലക്കാരും അഗ്രഗേറ്റര്‍മാരും ഡിജിജിഐയുടെ നിരീക്ഷണത്തിലാണ്. കുറ്റം സ്ഥിരീകരിക്കപ്പെട്ടാല്‍ 100 ശതമാനം പിഴയടക്കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാകും.

2022 ലാണ് ഇത് സംബന്ധിച്ച അന്വേഷണം തുടങ്ങുന്നത്. 2018 തൊട്ട് മാര്‍ച്ച് 2022 വരെ 2250 കോടി രൂപയുടെ വ്യാജ ഇന്‍വോയ്സ് തരപ്പെടുത്തിയതായി ഡിജിജിഐ പറയുന്നു.

X
Top