
കൊച്ചി: പ്രീ-ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് (ഐപിഒ) റൗണ്ടിന്റെ ഭാഗമായി 65 മില്യൺ ഡോളർ സമാഹരിച്ച് ഡിവൈസ് മാനേജ്‌മെന്റ് സ്റ്റാർട്ടപ്പായ സെർവിഫൈ. സിംഗുലാരിറ്റി ഗ്രോത്ത് ഓപ്പർച്യുണിറ്റി ഫണ്ടാണ് ഈ ഫണ്ടിംഗ് റൗണ്ടിന് നേതൃത്വത്തം നൽകിയത്.
സ്മാർട്ട്ഫോൺ ഉപകരണ നിർമ്മാതാക്കൾക്ക് (OEMs) വൈറ്റ്-ലേബൽ വാറന്റിയും വിൽപ്പനാനന്തര പിന്തുണ ഉൽപ്പന്നങ്ങളും വാഗ്ദാനം ചെയ്യുന്ന സ്റ്റാർട്ടപ്പാണ് സെർവിഫൈ. വരുന്ന 18-24 മാസത്തിനുള്ളിൽ പൊതു ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനാണ് സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നത്.
അയൺ പില്ലർ, ബീനെക്സ്റ്റ്, ബ്ലൂം വെഞ്ചേഴ്‌സ്, ഡിഎംഐ സ്പാർക്കിൾ ഫണ്ട്, ആംട്രസ്റ്റ് എന്നിവയുൾപ്പെടെ നിക്ഷേപകർ ഫണ്ടിംഗിൽ പങ്കെടുത്തു. ഏറ്റവും പുതിയ ഫണ്ടിങ്ങോടെ സെർവിഫൈയുടെ മൂല്യം ഏകദേശം 800 മില്യൺ ആയി ഉയർന്നു. സ്റ്റാർട്ടപ്പിന് നിലവിൽ 130 മില്യൺ ഡോളറിന്റെ വാർഷിക വരുമാന റൺ റേറ്റ് (എആർആർ) ഉണ്ട്. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇത് 150 മില്യൺ ഡോളറാക്കാൻ കമ്പനി ലക്ഷ്യമിടുന്നു.
സമാഹരിച്ച മൂലധനം പുതിയ ഭൂമിശാസ്ത്രങ്ങളിലേക്കുള്ള വിപുലീകരണത്തിനും ഉപഭോക്താക്കൾക്കായി പുതിയ താങ്ങാനാവുന്ന ഓഫറുകൾ ആരംഭിക്കുന്നതിനുമായി ഉപയോഗിക്കാൻ സെർവിഫൈ പദ്ധതിയിടുന്നു. നിലവിൽ, വടക്കേ അമേരിക്ക, യൂറോപ്പ്, തുർക്കി, മിഡിൽ ഈസ്റ്റ് എന്നിവയുൾപ്പെടെ 49 രാജ്യങ്ങളിലായി 180-ലധികം ഒഇഎംകൾക്ക് സെർവിഫൈ സേവനം നൽകുന്നു.