കിരിത് പാരിഖ് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഇന്ത്യ; വാതക വില ഏപ്രില്‍ 01 മുതൽ കുറയും25 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവിന് ആര്‍ബിഐ തയ്യാറാകും – റോയിട്ടേഴ്‌സ് പോള്‍രാജ്യത്ത് ക്യാമ്പസ് റിക്രൂട്ട്മെന്റിൽ ഇടിവ്വിദേശ നിക്ഷേപകർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കി സെബിഡെബ്റ്റ് ഫണ്ടുകള്‍ക്ക് നികുതി: ബാങ്കുകളില്‍ നിക്ഷേപം വര്‍ധിക്കും

46 ലക്ഷം രൂപയുടെ ഓർഡർ നേടി ദേവ് ഇൻഫർമേഷൻ ടെക്

മുംബൈ: വെബ് ആപ്ലിക്കേഷന്റെ രൂപകല്പന, വികസനം, പരിപാലനം എന്നിവയ്ക്കായി ഗുജറാത്ത് സ്റ്റേറ്റ് സീഡ് സർട്ടിഫിക്കേഷൻ ഏജൻസിയിൽ (ജിഎസ്എസ്സിഎ) 46 ലക്ഷം രൂപയുടെ ഓർഡർ സ്വന്തമാക്കി ഡിജിറ്റൽ സേവന കമ്പനിയായ ദേവ് ഇൻഫർമേഷൻ ടെക്. ജിഎസ്എസ്സിഎയുടെ പൗരകേന്ദ്രീകൃത വെബ് പോർട്ടലായി, ഈ വികസിപ്പിക്കുന്ന വെബ് ആപ്ലിക്കേഷൻ പ്രവർത്തിക്കും. കർഷകർക്കോ അതത് ജില്ലയിലെ വിത്തുൽപ്പാദന ഏജൻസി മുഖേനയോ സ്വയം രജിസ്ട്രേഷൻ നടത്തുന്നതിന് ഇത് സൗകര്യമൊരുക്കും. കരാർ നടപ്പിലാക്കുന്നതിനുള്ള കാലാവധി ഏകദേശം 3 വർഷമാണ്. ഡിജിറ്റൽ പരിവർത്തനവും വിവര സാങ്കേതിക സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ദേവ് ഇൻഫർമേഷൻ ടെക്നോളജി.

ഏകീകൃത അടിസ്ഥാനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനി 21 ലക്ഷം രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തിരുന്നു. ഒപ്പം പ്രസ്തുത പാദത്തിലെ കമ്പനിയുടെ അറ്റ വിൽപ്പന 28.6 ശതമാനം ഉയർന്ന് 31.59 കോടി രൂപയായി. അതെസമയം, വെള്ളിയാഴ്ച ബിഎസ്ഇയിൽ ദേവ് ഇൻഫർമേഷൻ ടെക്നോളജിയുടെ ഓഹരികൾ 4.98 ശതമാനം ഇടിഞ്ഞ് 153.45 രൂപയിലെത്തി.

X
Top