ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ ജിഡിപി 6.4-6.7 ശതമാനം വളരുമെന്ന് ഡെലോയിറ്റ്

ന്യൂഡല്‍ഹി: മികച്ച ആഭ്യന്തര ഡിമാന്റും ആഗോള അവസരങ്ങളും നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് ഘടനയെ സഹായിക്കുമെന്ന് ഡെലോയിറ്റ് ഇന്ത്യ. 6.4-6.7 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് സാമ്പത്തിക സേവന സ്ഥാപനം പ്രതീക്ഷിക്കുന്നത്. തൊട്ടുമുന്‍വര്‍ഷത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 6.5 ശതമാനം മാത്രമായിരുന്നു.

ആഭ്യന്തര ഡിമാന്റ് പുന:രുജ്ജീവിക്കപ്പെടുന്നതിലൂടെയും പണപ്പെരുപ്പം തടയുന്നതിലൂടെയുമാണ് വളര്‍ച്ച സാധ്യമാകുക. അതേസമയം നയങ്ങള്‍ ഉദാരവത്ക്കരിക്കുന്നതും ആഗോള വ്യാപാരകരാറുകളും നേട്ടമാകും. യുകെയുമായി ഇതിനോടകം രാജ്യം കരാറിലെത്തിയിട്ടുണ്ട്.

കൂടാതെ യുഎസുമായും യൂറോപ്യന്‍ യൂണിയനുമായും ഈവര്‍ഷമവസാനം വ്യാപാര കരാര്‍ സാധ്യമാകും. ഇത് വഴി വരുമാനം, തൊഴില്‍, വിപിണി പ്രവേശം, ആഭ്യന്തര ഡിമാന്റ് എന്നിവ ഉയര്‍ത്താനാകുമെന്ന് ഡെലോയിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

അതേസമയം ആഗോള അനിശ്ചിതത്വം നേരിടാന്‍ രാജ്യം സുസജ്ജമായിരിക്കണം. മാത്രമല്ല അപൂര്‍വ്വ ഭൗമ ധാതുക്കളുടേയും വളങ്ങളുടേയും ലഭ്യതക്കുറവ് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ചൈന കയറ്റുമതി നിയന്ത്രണമേര്‍പ്പെടുത്തിയതോടെയാണ് ധാതുക്കളുടേയും സ്‌പെഷ്യലൈസ്ഡ് വളങ്ങളുടെയും ലഭ്യതക്കുറവ് അനുഭവപ്പെട്ടു തുടങ്ങിയത്.

X
Top