പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

ഡൽഹി– മീററ്റ്‌ പാത: രാജ്യത്തെ ആദ്യ ആർആർടിഎസ് ഉദ്‌ഘാടനം ചെയ്തു

ന്യ‍ൂഡൽഹി: ഡൽഹി– മീററ്റ്‌ ആർആർടിഎസിന്റെയും (റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം) മീററ്റ്‌ മെട്രോയുടെയും ശേഷിക്കുന്ന പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു.

ആർആർടിഎസിന്റെ ഭാഗമായ ഡൽഹി ന്യൂ അശോക്‌ നഗറിൽനിന്ന്‌ സരായ് കലേ ഖാൻ വരെയുള്ള അഞ്ച്‌ കിലോമീറ്ററും സ‍ൗത്ത്‌ മീററ്റിൽനിന്ന്‌ മോദിപുരം വരെയുള്ള 21 കിലോമീറ്ററുമാണ്‌ ഉദ്‌ഘാടനം ചെയ്തത്‌. രാജ്യത്തെ ആദ്യ ആർആർടിഎസ്‌ സംവിധാനമാണിത്‌.

ഇതോടൊപ്പം സ‍ൗത്ത്‌ മീററ്റിൽ നിന്ന്‌ മോദിപുരം വരെയുള്ള മെട്രോയും ഉദ്‌ഘാടനം ചെയ്തു. 160 കിലോമീറ്റർ വേഗമുള്ള ആർആർടിഎസ്‌ പുർണസജ്ജമായതോടെ ഡൽഹിയിൽ നിന്ന്‌ മീററ്റിലേക്ക്‌ ഒരു മണിക്കൂർ കൊണ്ടെത്താം.

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോയാണ്‌ മീററ്റ്‌ മെട്രോ; പരമാവധി വേഗത 120 കിലോമീറ്റർ. ആർആർടിഎസ്‌ പദ്ധതിയുടെ അനുമതിക്കായി കേരളവും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്‌.

X
Top