
ന്യൂഡൽഹി: ഗവണ്മെന്റ് ഇ-മാർക്കറ്റ്പ്ലേസ് (GeM) പോർട്ടലിലൂടെ പ്രതിരോധ മന്ത്രാലയം വാങ്ങിച്ച സാധനങ്ങളുടെ മൊത്തം മൂല്യം അഥവാ മൊത്ത വ്യാപാരച്ചരക്ക് മൂല്യം (GMV) ഒരു ലക്ഷം കോടി രൂപ കടന്നു.
ഇതിൽ ഏകദേശം 45,800 കോടി രൂപയുടെ ഇടപാടുകൾ ഈ സാമ്പത്തിക വർഷത്തിലാണ് നടത്തിയത്.
പൊതുവിപണിയിൽ ലഭിക്കുന്ന മുട്ട പോലുള്ള വസ്തുക്കൾ മുതൽ മിസൈൽ-നിർണായക പ്രതിരോധ സംവിധാനങ്ങളുടെ സംഭരണം വരെ പ്രതിരോധ മന്ത്രാലയം നടത്തിയിട്ടുണ്ട്. 5.47 ലക്ഷത്തിലധികം ഓർഡറുകൾ നടപ്പിലാക്കാൻ GeM പോർട്ടൽ മന്ത്രാലയത്തെ സഹായിച്ചു.
ഇത്രയും ഉയർന്ന മൂല്യത്തിൽ പോർട്ടൽ വഴി ഇടപാട് നടത്തുന്ന ആദ്യ കേന്ദ്രസർക്കാർ സ്ഥാപനമാണ് പ്രതിരോധ മന്ത്രാലയം.
പരമാവധി സാമൂഹ്യ ഉൾപ്പെടുത്തൽ എന്ന GeMൻറ്റെ അടിസ്ഥാന തത്വത്തിന് അനുസൃതമായി, മൊത്തം ഓർഡറുകളുടെ, 60,593 കോടി രൂപ വരുന്ന 50.7% ഓർഡറുകൾ, സൂക്ഷമ-ചെറുകിട സംരഭങ്ങൾക്കാണ് (എംഎസ്ഇ) നൽകിയിരിക്കുന്നത്.