റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

എക്‌സ്പീരിയന്‍സ് അബുദാബി അംബാസഡറായി ദീപിക പദുക്കോണ്‍

കൊച്ചി: അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ബ്രാന്‍ഡായ എക്‌സ്പീരിയന്‍സ് അബുദാബി, ദീപിക പദുക്കോണിനെ പുതിയ റീജിയണല്‍ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. 2023 മുതല്‍ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിക്കുന്ന ജീവിതപങ്കാളിയും ബോളിവുഡ് ഐക്കണുമായ രണ്‍വീര്‍ സിങിനൊപ്പമാണ് ദീപിക ചേരുന്നത്. ഇതോടെ ഈ ഡെസ്റ്റിനേഷനെ ഒരുമിച്ച് പ്രതിനിധീകരിക്കുന്ന ആദ്യത്തെ ബോളിവുഡ് പവര്‍ കപ്പിളായും രണ്‍വീര്‍ സിങും ദിപീക പദുക്കോണും മാറി.

അബുദാബി എങ്ങനെയാണ് ലോകമെമ്പാടുമുള്ള സഞ്ചാരികളുമായി വ്യക്തിപരവും യാഥാര്‍ഥ്യവുമായ രീതിയില്‍ ബന്ധപ്പെടുന്നതെന്ന് ഇരുവരും ചേര്‍ന്ന് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും. ദീപാവലി ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള എമിറേറ്റിന്റെ വിപുലമായ അനുഭവങ്ങളെയും സീസണല്‍ ഓഫറുകളെയും പ്രോത്സാഹിപ്പിക്കുന്ന വരാനിരിക്കുന്ന ക്യാമ്പയിനുകള്‍ക്ക് ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ ദീപിക പദുക്കോണ്‍ നേതൃത്വം നല്‍കും. ബ്രാന്‍ഡ് ഫിലിമുകളിലൂടെയും സ്റ്റോറിടെല്ലിങിലൂടെയുമായിരിക്കും ദീപിക പ്രേക്ഷകരെ അബുദാബി പര്യവേക്ഷണം ചെയ്യാന്‍ ക്ഷണിക്കുക.

എക്‌സ്പീരിയന്‍സ് അബുദാബി കുടുംബത്തിലേക്ക് ദീപിക പദുക്കോണിനെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരാണെന്ന് അബുദാബി സാംസ്‌കാരികവിനോദസഞ്ചാര വകുപ്പിലെ സ്ട്രാറ്റജിക് മാര്‍ക്കറ്റിങ് ആക്ടിങ് എക്‌സിക്യൂട്ടീവ് ഡയറക്ടറും കമ്മ്യൂണിക്കേഷന്‍ സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സ്റ്റീവ് കോക്‌സ് പറഞ്ഞു. അബുദാബി കുടുംബങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ കേന്ദ്രമാണെന്നും, സംസ്‌കാരം, സാഹസികത, കടല്‍ത്തീരങ്ങള്‍, വിനോദം തുടങ്ങി എല്ലാം ഇവിടെയുണ്ടെന്നും രണ്‍വീര്‍ സിങ് പറഞ്ഞു. നമ്മള്‍ ഇഷ്ടപ്പെടുന്ന ആളുകളോടൊപ്പമുള്ള യാത്രകള്‍ എപ്പോഴും കൂടുതല്‍ അര്‍ഥവത്തായിരിക്കുമെന്ന് ദീപിക പദുക്കോണ്‍ പറഞ്ഞു. രണ്‍വീറിനൊപ്പം അബുദാബിയെ ലോകത്തി്‌ന് മുന്നില്‍ പരിചയപ്പെടുത്തുന്നതില്‍ സന്തോഷമുണ്ടെന്നും ദീപിക പ്രതികരിച്ചു.

X
Top