ഏപ്രില്‍ എട്ടിന് റിസര്‍വ് ബാങ്കിന്‍റെ നിര്‍ണായക യോഗംസാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 8.2 ലക്ഷം കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർഎഥനോള്‍ പെട്രോളിലേക്ക് ഒരുപടി കൂടി അടുക്കാന്‍ ഇന്ത്യ2.38 ലക്ഷം കോടി രൂപയുടെ ആയുധ സംഭരണത്തിന് ഇന്ത്യഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കും

ദീപക് നൈട്രൈറ്റ് അറ്റാദായത്തിൽ ഇടിവ്

രാജ്യത്തെ മുൻനിര കെമിക്കൽ മാനുഫാക്ചറിങ് കമ്പനികളിലൊന്നായ ദീപക് നൈട്രൈറ്റ് ലിമിറ്റഡിന്റെ (BSE: 506401, NSE: DEEPAKNTR), മാർച്ച് പാദഫലം പ്രസിദ്ധീകരിച്ചു. ത്രൈമാസ കാലയളവിലെ അറ്റാദായത്തിൽ ഇടിവ് രേഖപ്പെടുത്തി. എന്നിരുന്നാലും നിക്ഷേപകർക്ക് ലാഭവിഹിതം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ദീപക് നൈട്രൈറ്റ് കമ്പനിയുടെ നാലാം പാദഫലം വിശദമായി ചുവടെ ചേർക്കുന്നു.

മാർച്ച് പാദഫലം
‌ഫാർമ, അഗ്രോെകെമിക്കൽ, ചായം തുടങ്ങിയ വ്യവസായ മേഖലകളിലേക്ക് ആവശ്യമായ കെമിക്കൽ ഉത്പന്നങ്ങൾ കൈമാറുന്ന കമ്പനിയാണത്. 2024-25 സാമ്പത്തിക വർഷത്തിലെ നാലാം പാദകാലയളവിൽ (2025 ജനുവരി – മാർച്ച്) ‌ദീപക് നൈട്രൈറ്റ് കമ്പനിയുടെ അറ്റാദായം 202.4 കോടി രൂപയായി താഴ്ന്നു.

മുൻ വർഷത്തെ സമാന പാദത്തിൽ കമ്പനിയുടെ അറ്റാദായം 254 കോടിയായിരുന്നു. അതായത് ഇത്തവണത്തെ മാർച്ച് പാദത്തിൽ ദീപക് നൈട്രൈറ്റിന്റെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 20.3 ശതമാനം ഇടിവ് നേരിട്ടുവെന്ന് സാരം.

എന്നാൽ കമ്പനിയുടെ ത്രൈമാസ പ്രവർത്തന ലാഭം (EBITDA) അ‍ഞ്ച് ശതമാനം വാർഷിക വളർച്ചയോടെ ഇക്കഴിഞ്ഞ ജനുവരി – മാർച്ച് ത്രൈമാസ കാലയളവിൽ 316.5 കോടി രൂപയായി ഉയർന്നു. പ്രവർത്തനലാഭ മാർജിനും 14.52 ശതമാനത്തിലേക്ക് നില മെച്ചപ്പെടുത്തി.

അതുപോലെ ദീപക് നൈട്രൈറ്റിന്റെ ത്രൈമാസ വരുമാനത്തിലും വർധന കുറിച്ചു. ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ കമ്പനിയുടെ വരുമാനം 2.4 ശതമാനം വാർഷിക വളർച്ചയോടെ 2,179.70 കോടിയായി വർധിച്ചു. മുൻ വർഷത്തെ സമാന പാദത്തിൽ ദീപക് നൈട്രൈറ്റിന്റെ വരുമാനം 2,12.2 കോടി രൂപയായിരുന്നു കുറിച്ചത്.

ഡിവിഡന്റ് 7.50 രൂപ
മാർച്ച് പാദം കഴിഞ്ഞതോടെ 2024-25 സാമ്പത്തിക വർഷം പൂർത്തിയായ പശ്ചാത്തലത്തിൽ ഓഹരി ഉടമകൾക്കായി അന്തിമ ലാഭവിഹിതവും (Final Dividend) പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരിയൊന്നിന് 7.50 രൂപ വീതമാണ് ലാഭവിഹിതം നൽകുന്നത്.

ഇതിനായുള്ള റെക്കോഡ് തീയതി വരുന്ന ഓഹരി ഉടമകളുടെ യോഗത്തിൽ അംഗീകാരം നേടിയശേഷം പ്രഖ്യാപിക്കുമെന്നാണ് നിലവിലെ അറിയിപ്പ്. അതേസമയം 1998 മുതൽ ഓഹരി ഉടമകൾക്ക് മുടങ്ങാതെ ലാഭവിഹിതം കൈമാറുന്ന മിഡ് ക്യാപ് കമ്പനിയാണിത്.

പൊതുവിൽ ഒരു സാമ്പത്തിക വർഷ കാലയളവിനിടെ ഒരു തവണയാണ് ദീപക് നൈട്രൈറ്റ് ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകാറുള്ളത്. നിലവിൽ ഈ ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 0.37 ശതമാനമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ ഓഹരിയുടെ ഉയർന്ന വിലനിലവാരം 3,169 രൂപയും താഴ്ന്ന വില 1,780 രൂപയുമാണ് കുറിച്ചിട്ടുള്ളത്.

X
Top