ഇന്ത്യയുടെ ഫാര്‍മ കയറ്റുമതി 10% ഉയര്‍ന്ന് 27.9 ബില്യണ്‍ ഡോളറായിഇന്ത്യയുടെ സേവന കയറ്റുമതിയില്‍ 11 ശതമാനം വര്‍ധനകാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്

രാജ്യത്ത് മാതൃമരണ അനുപാതത്തിൽ ഗണ്യമായ കുറവ്

ന്യൂഡൽഹി: ഒരു പുതിയ നാഴികക്കല്ല് സൃഷ്ടിച്ചുകൊണ്ട്, രാജ്യത്ത് മാതൃമരണ അനുപാതത്തിൽ (എംഎംആർ) ഗണ്യമായ കുറവുണ്ടായി. മാതൃമരണ അനുപാതം (MMR) 2014-16-ൽ ഒരു ലക്ഷത്തിന് 130 ആയിരുന്നത് 2018-20-ൽ 97 ആയി കുറഞ്ഞു.

സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റത്തിൽ നിന്ന് (എസ്ആർഎസ്) ലഭിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്ത് 2014-2016-ൽ 130, 2015-17-ൽ 122, 2016-18-ൽ 113, 2017-19-ൽ 103, 2018-20-ൽ 97എന്നിങ്ങനെ എംഎംആറിൽ ക്രമാനുഗതമായ നിരക്കിൽ കുറവുണ്ടായി.

ഇതോടെ, ഒരു ലക്ഷത്തിന് നൂറിൽ താഴെ എംഎംആർ എന്ന ദേശീയ ആരോഗ്യ നയം (എൻഎച്ച്പി) ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. കൂടാതെ, 2030-ഓടെ ഒരു ലക്ഷത്തിന് 70 ൽ താഴെ എന്ന എസ്‌ഡിജി ലക്ഷ്യം കൈവരിക്കാനുള്ള പാതയിലുമാണ്.

സുസ്ഥിര വികസന ലക്ഷ്യം (എസ്‌ഡിജി) നേടിയ സംസ്ഥാനങ്ങളുടെ എണ്ണം ആറിൽ നിന്ന് എട്ടായി ഉയർന്ന് പുരോഗതി നേടി. പട്ടികയിൽ കേരളമാണ് ഒന്നാമത് (19). തൊട്ടുപിന്നാലെ മഹാരാഷ്ട്ര (33), തെലങ്കാന (43) ആന്ധ്രാപ്രദേശ് (45), തമിഴ്നാട് (54), ജാർഖണ്ഡ് (56), ഗുജറാത്ത് (57), കർണാടക (69) എന്നീ സംസ്ഥാനങ്ങൾ ആണ്.

X
Top