15 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണ ഏറ്റെടുക്കാതെ ഇന്ത്യഉള്ളി കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരുംകേന്ദ്രവിഹിതം കിട്ടണമെങ്കിൽ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു: ധനമന്ത്രി കെ എൻ ബാലഗോപാൽ25 സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി അനുവദിക്കും: മുഖ്യമന്ത്രിറഷ്യൻ എണ്ണ വാങ്ങാനുള്ള നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ

ഡിസംബറിലെ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് ₹13,500 കോടി രൂപ

ബെംഗളൂരു: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ 2023 ഡിസംബറില്‍ സമാഹരിച്ചത് 1.6 ലക്ഷം കോടി ഡോളര്‍ (13,500 കോടി രൂപ). ഇതോടെ 2023ല്‍ ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് നടത്തിയ മാസമായി ഡിസംബര്‍ മാറിയെന്ന് ട്രാക്‌സണ്‍ റിപ്പോര്‍ട്ട്.

ഫളിപ്ക്കാര്‍ട്ട് മാതൃ കമ്പനിയായ വാള്‍മാര്‍ട്ടില്‍ നിന്നും 60 കോടി ഡോളര്‍ (5,000 കോടി രൂപ) സമാഹരിച്ചതും എം ആന്‍ഡ് ജി പ്രുഡന്‍ഷ്യലില്‍, ലൈറ്റ്‌സ്പീഡ് എന്നിവിടങ്ങളില്‍ നിന്നും ഉടാന്‍ (Udaan) 34 കോടി ഡോളര്‍ (2,800 കോടി രൂപ) സമാഹരിച്ചതുമാണ് ധനസമാഹരണത്തിലെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.

2023 ഡിസംബറില്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് 1.6 ബില്യണ്‍ ഡോളര്‍ എത്തിനില്‍ക്കുമ്പോള്‍ 2022 ഡിസംബറില്‍ ഇത് 1.3 ബില്യണ്‍ ഡോളറായിരുന്നു. 15 ശതമാനം വര്‍ധന. 48.55 കോടി ഡോളറുമായി (4,070 കോടി രൂപ) റീറ്റെയ്ല്‍ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളാണ് 2023 ഡിസംബറില്‍ ഏറ്റവും കൂടുതല്‍ പണം സമാഹരിച്ചത്‌.

പിന്നാലെ 44 കോടി ഡോളറുമായി (3,700 കോടി രൂപ) കണ്‍സ്യൂമര്‍ മേഖലയും 21.1 കോടി ഡോളറുമായി (1,800 കോടി രൂപ) ഫുഡ്, അഗ്രിടെക്ക് മേഖലയുമുണ്ട്.

ബ്യൂട്ടി, പേഴ്സണല്‍ കെയര്‍ ബ്രാന്‍ഡായ നാറ്റ് ഹാബിറ്റ്, ക്ലൗഡ് കിച്ചണ്‍ ബിരിയാണി ബൈ കിലോ, ഡ്രൈ ഫ്രൂട്ട്സ് സ്പെഷ്യലിസ്റ്റ് ഫാംലി, വസ്ത്ര ബ്രാന്‍ഡ് സ്നിച്ച്, മെത്ത ബ്രാന്‍ഡായ ദി സ്ലീപ്പ് കമ്പനി എന്നീ കണ്‍സ്യൂമര്‍ ബ്രാന്‍ഡുകള്‍ സമാഹരിച്ച ഫണ്ടുകളാണ് ടെക് കമ്പനികളെ മുന്നോട്ട് നയിച്ചത്.

ഇവ പ്രേംജി ഇന്‍വെസ്റ്റ്, ആല്‍ഫ വേവ്, ഡി.എസ്.ജി കണ്‍സ്യൂമര്‍ പാര്‍ട്‌ണേഴ്സ്, ബെര്‍ട്ടല്‍സ്മാന്‍ ഇന്ത്യ ഇന്‍വെസ്റ്റ്മെന്റ്സ്, എസ്.ഡബ്ല്യു.സി ഗ്ലോബല്‍ എന്നിവയില്‍ നിന്നുമാണ് ധനസമാഹരണം നടത്തിയത്.

2023ല്‍ മൊത്തം സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് ഏഴ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നതായി ട്രാക്‌സണ്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. 2024ല്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് മന്ദഗതിയിലായിരിക്കുമെന്ന് കരുതുന്നതായി വിദഗ്ധര്‍ പറയുന്നു.

X
Top