എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

കടം-ജിഡിപി അനുപാതം കുറയുന്നു, പലിശ അടവ് വര്‍ദ്ധിക്കുന്നു: സിഎജി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കടം- മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) അനുപാതം 2021-2024 കാലയളവില്‍ കുറഞ്ഞു. അതേസമയം സമാന കാലയളവില്‍ പലിശ അടവുകള്‍ വര്‍ദ്ധിച്ചു, പുതിയ സിഎജി റിപ്പോര്‍ട്ട് പറയുന്നു.

കേന്ദ്രം 2023-24 സാമ്പത്തികവര്‍ഷത്തില്‍ നല്‍കിയ പലിശ, വരുമാനത്തിന്റെ 35.72 ശതമാനമാണ്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ ഇത് 35.35 ശതമാനവും 2021-22 സാമ്പത്തികവര്‍ഷത്തില്‍ 33.99 ശതമാനവുമായിരുന്നു. കോവിഡ് കാലത്ത് 38.66 ശതമാനമായിരുന്നു നല്‍കിയ പലിശയും വരുമാനവും തമ്മിലുള്ള അനുപാതം.

സര്‍ക്കാറിന്റെ സാമ്പത്തികാരോഗ്യത്തെ വെളിപെടുത്തുന്ന പ്രധാന സൂചകമാണ് പലിശ പെയ്മന്റ് -ടു- റവന്യൂ റേഷ്യോ.

അതേസമയം കേന്ദ്രത്തിന്റെ കടം ജിഡിപിയുടെ 57 ശതമാനമായി കുറഞ്ഞു. 2020-21 വര്‍ഷത്തില്‍ 63.38 ശതമാനമായിരുന്ന സ്ഥാനത്താണിത്. 2020-2024 കാലയളവില്‍ കേന്ദ്രം കടമെടുത്തതിന്റെ വേഗത ജിഡിപി വികാസത്തേക്കാള്‍ കുറവാണെന്നും സിഎജി ചൂണ്ടിക്കാട്ടി.

കടം സ്ഥിരത സൂചകത്തിന്റെ അടിസ്ഥാനത്തില്‍ കടം അതിജീവനം പോസിറ്റീവാണ്.

X
Top