അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഡെബ്റ്റ് ഫണ്ടുകള്‍ക്ക് മേല്‍ മൂലധന നികുതി ചുമത്താന്‍ നീക്കം

ന്യൂഡല്‍ഹി: ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ നിലവില്‍ അനുഭവിക്കുന്ന ഇന്‍ഡെക്‌സേഷന്‍,20 ശതമാനം നികുതി ആനുകൂല്യങ്ങള്‍ ഫിനാന്‍സ് ബില്‍ 2023 ഭേദഗതി എടുത്തുകളഞ്ഞേക്കും. പ്രചാരത്തിലുള്ള ഭേദഗതിയുടെ പകര്‍പ്പ് പ്രകാരമാണ് ഇത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

ഡോക്യുമെന്റ് പറയുന്നതനുസരിച്ച് മ്യൂച്വല്‍ ഫണ്ട്(ആഭ്യന്തര ഇക്വിറ്റിയില്‍ 35 ശതമാനത്തില്‍ കൂടുതല്‍ എക്‌സ്‌പോഷ്വറില്ലാത്തത്) റെഡീം ചെയ്യുമ്പോള്‍ മൂലധന നികുതി (കാപിറ്റല്‍ ഗെയിന്‍സ്)ചുമത്തപ്പെടും. അതായത്, ഡെബ്റ്റ് ഫണ്ടുകള്‍, അന്താരാഷ്ട്ര ഫണ്ടുകള്‍, ഗോള്‍ഡ് ഫണ്ടുകള്‍ എന്നിവയില്‍ നിന്നുള്ള മൂലധന നേട്ടങ്ങള്‍, ഹോള്‍ഡിംഗ് കാലയളവ് പരിഗണിക്കാതെ, നികുതിയ്ക്ക് ബാധകമായിരിക്കും. വിദഗ്ധര്‍ പറയുന്നതനുസരിച്ച് നിര്‍ദ്ദിഷ്ട ഭേദഗതി മറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ക്കും ബാധകമാക്കിയേക്കാം.

അതേസമയം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണ്. നിലവില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഹോള്‍ഡിംഗ് കാലയളവുള്ള ഡെബ്റ്റ് ഫണ്ടുകള്‍ക്കാണ് നികുതി ബാധകം. അതും ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യത്തോടെ 20 ശതമാനം.

X
Top