പ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം12 ദിവസത്തിനിടെ രാജ്യത്ത് വിതരണം ചെയ്തത് 6.6 ലക്ഷം ‘ഛോട്ടു’ സിലിണ്ടറുകൾഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയിലെ കോണ്ടം വ്യവസായം പ്രതിസന്ധിയിൽക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി

കോര്‍പറേറ്റ് ഇടപാടുകള്‍ കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യന്‍ കോര്‍പറേറ്റ് രംഗത്ത് കരാറുകളുടെ എണ്ണം കുറയുന്നു. ഭൗമ രാഷ്ട്രീയ,സാമ്പത്തിക വെല്ലുവിളികളാണ് കാരണം.2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 23 ബില്യണ്‍ യുഎസ് ഡോളര്‍ അടിസ്ഥാന മൂല്യമുള്ള 676 ഇടപാടുകള്‍ മാത്രമാണ് നടന്നത്.

കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഗ്രാന്റ് തോണ്‍ടണ്‍ ഭാരത് പുറത്തിറക്കിയ റിപ്പോര്‍ട്ട് പറഞ്ഞു.ഭൗമ രാഷ്ട്രീയ,സാമ്പത്തിക വെല്ലുവിളി ലയനത്തേയും ഏറ്റെടുക്കലിനേയും ബാധിച്ചു. ലയനത്തിന്റെയും ഏറ്റെടുക്കലിന്റെയും മൂല്യം 92 ശതമാനം ഇടിഞ്ഞ് 6.685 ബില്യണ്‍ ഡോളറിന്റേതായിട്ടുണ്ട്.

എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക് ലയനവും എല്‍ടിഐ മൈന്‍ഡ്ട്രീ ലയനവും നടന്ന മുന്‍ കാലയളവില് ഈ രംഗം സാമാന്യം മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്.’2023 ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ ഇടപാട് പ്രവര്‍ത്തനങ്ങളില്‍ ഇടിവുണ്ടായി.വിതരണ ശൃംഖല തടസ്സങ്ങള്‍,അനിശ്ചിതത്വങ്ങള്‍, പണപ്പെരുപ്പം,പലിശനിരക്കിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് കാരണം,’ റിപ്പോര്‍ട്ട് പറയുന്നു.

ഡീല്‍ പ്രവര്‍ത്തനങ്ങളിലെ മൊത്തത്തിലുള്ള ഇടിവ് ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിക്കുന്നതായി വ്യവസായ റിപ്പോര്‍ട്ട് പറയുന്നു. ഗ്രാന്റ് തോണ്‍ടണ്‍ സമാഹരിച്ച ഡാറ്റ പ്രകാരം, മൊത്തം ഡീലുകളില്‍ പകുതിയിലധികവും എംആന്റ്എ (ലയനങ്ങളും ഏറ്റെടുക്കലുകളും) ആണ്.

X
Top