
മുംബൈ: ഡാറ്റാ സെന്റർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ലോകത്തെ മുൻനിര ഡാറ്റാ സെന്റർ കമ്പനിയായ ഇക്വിനിക്സ് രാജ്യത്ത് കൂടുതൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു. കമ്പനിയുടെ മുംബൈ ഡാറ്റാ സെന്റർ അടുത്തിടെ ലോകത്തിലെ ഏറ്റവും മികച്ച 10 ഹൈപ്പർ കണക്റ്റഡ് ഡാറ്റാ സെന്ററുകളിൽ ഇടം നേടിയിരുന്നു.
ഇന്ത്യൻ ആഭ്യന്തര വിപണി വളരെ വലുതാണെന്നും. അതിനാൽ ഇവിടെ വലിയ വളർച്ചാ സാധ്യതകൾ ഉള്ളതായും കമ്പനിയുടെ സിഇഒ ചാൾസ് മേയേഴ്സ് പറഞ്ഞു. ഇക്വിനിക്സിന്റെ നിലവിലെ മൂല്യം 6 ബില്യൺ ഡോളറിന് മുകളിലാണ്.
മുംബൈയിലെ രണ്ട് ഡാറ്റാ സെന്ററുകൾ ഏറ്റെടുത്ത് കൊണ്ട് 2021-ൽ ഇന്ത്യയിലേക്ക് പ്രവേശിച്ച ഇക്വിനിക്സ്, ജൂണിൽ, മുംബൈയിൽ മൂന്നാമത്തെ ഡാറ്റാ സെന്റർ നിർമ്മിക്കുന്നതിനായി 86 മില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു. കൂടാതെ കമ്പനി ഈ വർഷമാദ്യം ചെന്നൈയിൽ ഡാറ്റാ സെന്റർ സ്ഥാപിക്കാൻ തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു.
ഇന്ത്യയിൽ അടുത്ത 10 വർഷത്തിനുള്ളിൽ 1,000 കോടിയിലധികം രൂപയുടെ നിക്ഷേപമിറക്കാനാണ് ഇക്വിനിക്സ് ലക്ഷ്യമിടുന്നത്.