8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഡാൽമിയ ഭാരത് ലിമിറ്റഡിന്റെ ലാഭത്തിൽ ഇടിവ്

മുംബൈ: 2022 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ സിമന്റ് നിർമാതാക്കളായ ഡാൽമിയ ഭാരത് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 76.84 ശതമാനം ഇടിഞ്ഞ് 47 കോടി രൂപയായി കുറഞ്ഞു. ഒരു വർഷം മുമ്പ് ജൂലൈ-സെപ്റ്റംബർ പാദത്തിൽ കമ്പനി 203 കോടി രൂപ അറ്റാദായം നേടിയതായി ഡാൽമിയ ഭാരത് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 15.11 ശതമാനം വർധിച്ച് 2,971 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 2,581 കോടി രൂപയായിരുന്നു. അവലോകന പാദത്തിൽ ഡാൽമിയ ഭാരതിന്റെ മൊത്തം ചെലവ് 2,980 കോടി രൂപയായി വർധിച്ചു.

എന്നിരുന്നാലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2022 സെപ്തംബർ പാദത്തിൽ വിൽപ്പന അളവ് 13.72 ശതമാനം വർധിച്ച് 5.8 ദശലക്ഷം ടൺ (എംടി) ആയി. അതേസമയം, കമ്പനി 200 ശതമാനത്തിന്റെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഇന്ധനവിലയിലെ തിരുത്തലിന്റെ നേട്ടങ്ങൾ നടപ്പ് പാദത്തിൽ പ്രതിഫലിക്കാൻ തുടങ്ങുന്നതിനാൽ തുടർന്നുള്ള പാദങ്ങളിൽ ലാഭക്ഷമത ഗണ്യമായി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഡാൽമിയ സിമന്റ് (ഭാരത്) മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ മഹേന്ദ്ര സിംഗി പറഞ്ഞു.

കമ്പനിയുടെ ഓഹരികൾ ബിഎസ്ഇയിൽ 1.08 ശതമാനം ഇടിഞ്ഞ് 1,587.30 രൂപയിലെത്തി.

X
Top