ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മികച്ച പ്രകടനം നടത്തി ഡാബര്‍ ഓഹരി

മുംബൈ: പോര്‍ട്ട്‌ഫോളിയോയിലെ 95 ശതമാനം ഉത്പന്നങ്ങളും വിപണി വിഹിതം വര്‍ധിപ്പിച്ചതോടെ ഡാബര്‍ ഓഹരി വ്യാഴാഴ്ച ഉയര്‍ന്നു. 3.18 ശതമാനം നേട്ടത്തില്‍ 549.05 രൂപയിലേയ്ക്ക് സ്റ്റോക്ക് അടുക്കുകയായിരുന്നു. അറ്റാദായത്തില്‍ 2.85 ശതമാനം കുറവാണ് കമ്പനി രേഖപ്പെടുത്തിയത്.

അതേസമയം വരുമാനം 6 ശതമാനം ഉയര്‍ത്തി 2986.4 കോടി രൂപയാക്കാന്‍ എഫ്എംസിജി ഭീമന് സാധിച്ചു. മാത്രമല്ല, ബാദ്ഷാ മസാലയുടെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനും തയ്യാറായി. മാര്‍ച്ച് 31,2023 ഓടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

റെഡ് ടൂത്ത് പേസ്റ്റിന്റെ ഉത്പാദനം വര്‍ധിപ്പിക്കുക, ഒരു ലിറ്റര്‍ ജ്യൂസ് പുറത്തിറക്കുക, എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് 325 കോടി കാപക്‌സ് പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്ക്‌സ് 680 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. മറ്റൊരു ആഗോള ബ്രോക്കറേജായ മോര്‍ഗന്‍ സ്റ്റാന്‍ലി 537 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഇക്വല്‍ വെയ്റ്റ് റേറ്റിംഗാണ് നല്‍കുന്നത്.

X
Top