ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിച്ചു

ന്യൂഡല്ഹി: കേന്ദ്ര സര്ക്കാര് ജീവനക്കാരുടെ ക്ഷാമ ബത്ത (ഡിഎ) നാല് ശതമാനം വര്ധിപ്പിച്ചു. ഇന്നലെ ചേര്ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഡിഎ കൂട്ടാനുള്ള ശുപാര്ശ അംഗീകരിച്ചു. പെന്ഷന്കാര്ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

ഇതോടെ കേന്ദ്ര സര്ക്കാര് ജീവനക്കാരുടെ ഡിഎ 42 ശതമാനത്തില് നിന്ന് 46 ശതമാനമായി ഉയരും. 47 ലക്ഷം കേന്ദ്ര സര്ക്കാര് ജീവനക്കാര്ക്കും 68 ലക്ഷത്തോളം വരുന്ന പെന്ഷന്കാര്ക്കുമാണ് ആനുകൂല്യം ലഭിക്കുക.

വരാനിരിക്കുന്ന ഉത്സവ സീസണുകള് കൂടി പരിഗണിച്ചാണ് കേന്ദ്ര സര്ക്കാരിന്റെ തീരുമാനം. വര്ധിപ്പിച്ച ഡിഎയ്ക്ക് ഈ വര്ഷം ജൂലായ് മുതല് പ്രാബല്യമുള്ള സ്ഥിതിക്ക്, മുന്കാല പ്രാബല്യത്തോടെ കുടിശ്ശികയടക്കമാകും നവംബര് മാസത്തെ ശമ്പളം ജീവനക്കാര്ക്ക് ലഭിക്കുക.
ഏറ്റവും പുതിയ ഉപഭോക്തൃവില സൂചിക അടിസ്ഥാനപ്പെടുത്തിയാണ് ജീവനക്കാരുടെ ഡിഎ കണക്കാക്കുന്നത്.

ഇതിനിടെ ഗ്രൂപ്പ് സി,ഗ്രൂപ്പ് ബി-യിലെ ചില വിഭാഗങ്ങള്ക്കും കഴിഞ്ഞദിവസം ദീപാവലി ബോണസ് കേന്ദ്ര സര്ക്കാര് പ്രഖ്യാപിച്ചിരുന്നു. പരമവാധി 7000 രൂപ വരെയാണ് ബോണസ് ലഭിക്കുക.

കേന്ദ്ര അര്ധസൈനിക വിഭാഗങ്ങളിലെയും സായുധ സേനകളിലെയും യോഗ്യരായ ജീവനക്കാര്ക്കും ബോണസ് ബാധകമായിരിക്കും.

2021 മാര്ച്ച് 31 വരെ സര്വീസിലുണ്ടായിരുന്ന ജീവനക്കാര്ക്കും 2020-21 സാമ്പത്തിക വര്ഷത്തില് കുറഞ്ഞത് ആറ് മാസമെങ്കിലും തുടര്ച്ചയായി സര്വീസ് നടത്തിയവര്ക്കും ഈ അഡ്ഹോക്ക് ബോണസിന് അര്ഹതയുണ്ടെന്നും ഉത്തരവില് പറയുന്നു.

X
Top