
- പെൻഷൻകാർക്ക് പണമായി കിട്ടും
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്ക് വിവിധ ഘട്ടങ്ങളിൽ അനുവദിച്ച ക്ഷാമബത്താ വർധനയുടെ മുൻകാല പ്രാബല്യത്തോടെയുള്ള കുടിശ്ശിക അടുത്ത സാമ്പത്തികവർഷംമുതൽ എട്ടുഗഡുക്കളായി പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കാൻ ധനവകുപ്പിന്റെ ഉത്തരവ്. വർഷം രണ്ടുഗഡുക്കൾ വീതമാണ് ലയിപ്പിക്കുന്നത്. നാലുവർഷം കഴിഞ്ഞേ ഇത് പിൻവലിക്കാൻ അനുവദിക്കൂ.
പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസം വർഷം രണ്ടുവീതം നാലുവർഷംകൊണ്ട് എട്ടു ഗഡുക്കളായി പണമായി നൽകും. ഈ വർഷം ഏപ്രിലിനുശേഷം ഇത് ലഭിക്കും. 2021 ജനുവരി ഒന്നിനും ഈ വർഷം മാർച്ച് 31-നും ഇടയിൽ വിരമിക്കുന്നവർക്കും ഏപ്രിലിനുശേഷം കുടിശ്ശിക പണമായി ലഭിക്കും.
2021 ജനുവരി മുതൽ 2025 ജൂലായ് വരെ 35 ശതമാനം ക്ഷാമബത്തയാണ് ലഭിക്കേണ്ടത്. 39,000 കോടിയാണ് കുടിശ്ശികയായി നൽകേണ്ടത്. മുൻകാല പ്രാബല്യത്തെപ്പറ്റി വ്യക്തമാക്കാതെയായിരുന്നു ഓരോതവണയും ക്ഷാമബത്ത അനുവദിച്ചിരുന്നത്.






