പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

ബ്രിട്ടനിലെ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പകുതിയായി കുറയ്ക്കാന്‍ സര്‍ക്കാര്‍

ലണ്ടന്‍: ബ്രിട്ടനിലെ ഇന്‍ഹെറിറ്റന്‍സ് ടാക്സ് നേര്‍പകുതിയായി കുറയ്ക്കാൻ പ്രധാനമന്ത്രി ഋഷി സുനക് തയാറാകുന്നു. മാർച്ചിൽ ബജറ്റിൽ ഇന്‍ഹെറിറ്റന്‍സ് ടാക്സ് ഉൾപ്പടെയുള്ള നികുതികൾ നിലവിൽ ഉള്ളതിൽ നിന്നും കുറയ്ക്കാനാണ് ഋഷി സുനകും ധനമന്ത്രി ജെറമി ഹണ്ടും ആലോചിക്കുന്നത്.

ലക്ഷ്യം മേയിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് അനുകൂലമായി കളമൊരുക്കലാണ്. ബ്രിട്ടനില ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് 40% ഈടാക്കുന്നത് മനുഷ്യത്വരഹിതമെന്ന് വിമര്‍ശനം ഉയർന്നിരുന്നു.

ബ്രിട്ടനിൽ പരമ്പരാഗത സ്വത്ത് കൈമാറുമ്പോള്‍ വരുന്ന നികുതി ഇപ്പോൾ സ്വത്ത്‌ വിലയുടെ 40% ആണ് അടയ്‌ക്കേണ്ടത്. ഇത് ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

ഒരു വ്യക്തിയുടെ വീടോ മറ്റ് വസ്തു വകകളോ 3,25,000 പൗണ്ട് മൂല്യത്തില്‍ അധികമാണെങ്കില്‍ പ്രസ്തുത വ്യക്തിയുടെ മരണാനന്തരം വീട് വില്‍ക്കുമ്പോള്‍ അതിന്റെ വിലയുടെ 40% സര്‍ക്കാരിലേക്ക് നിര്‍ബന്ധമായി നികുതിയായി കൊടുക്കുന്നതാണ് ഇന്‍ഹെറിറ്റന്‍സ് നികുതി.

ഇന്‍ഹെറിറ്റന്‍സ് ടാക്സ് 40% ൽ നിന്നും താഴ്ത്തണമെന്ന് ബ്രിട്ടിഷ് പ്രവാസികളടക്കമുള്ള അനേകം പേര്‍ കാലങ്ങളായി ആവശ്യപ്പെട്ടിരുന്നു എങ്കിലും സര്‍ക്കാര്‍ കുറയ്ക്കാൻ തയാറായിരുന്നില്ല.

ടാക്സ് കുറയ്ക്കാത്തത് മൂലം വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന നിരവധി ബ്രിട്ടിഷുകാർ പോലും ജീവിതാവസാനം ചെലവഴിക്കാന്‍ മാതൃരാജ്യത്തേക്ക് തിരികെ വരാന്‍ മടിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

മറ്റ് രാജ്യങ്ങളിൽ ഇതരത്തിലുള്ള നികുതി ഇല്ലെന്നും ബ്രിട്ടനിൽ തിരികെ എത്തുന്നതിലും നല്ലത് പ്രവാസികളായി തുടരുന്നതാണെന്നും ബ്രിട്ടിഷുകാർ പറഞ്ഞിരുന്നു. ഇങ്ങനെ പ്രതിഷേധം വ്യാപകമായതോടെയാണ് ഇന്‍ഹെറിറ്റന്‍സ് നികുതി 40% ൽ നിന്നും 20% കുറയ്ക്കുവാൻ ആലോചിക്കുന്നതായി സ്ഥിരീകരണം ഉണ്ടായത്. നവംബറില്‍ ധനമന്ത്രി ജെറമി ഹണ്ട് ഇതിനായി നീക്കങ്ങൾ നടത്തിയിരുന്നതായി ട്രഷറി വൃത്തങ്ങള്‍ പറയുന്നു.

നാഷണല്‍ ഇന്‍ഷുറന്‍സില്‍ 2 പെന്‍സ് വെട്ടിക്കുറയ്ക്കാനുള്ള സുപ്രധാന പദ്ധതി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും തീരുമാനം എടുത്തതോടെയാണ് മറ്റ് പദ്ധതികൾക്കുള്ള നീക്കങ്ങൾ നിർത്തിവെച്ചത്.

നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കാനുള്ള തീരുമാനം അടുത്ത ആഴ്ച നിലവില്‍ വരും. ഇന്‍ഹെറിറ്റന്‍സ് ടാക്സ് നേര്‍പകുതിയാക്കുന്ന പദ്ധതി അടുത്ത ബജറ്റിലെ സുപ്രധാന പ്രഖ്യാപനവുമായേക്കും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പ്രധാന ആയുധമായി ഇത് മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

X
Top