കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

നാലാംപാദ അറ്റാദായം 61 ശതമാനം ഉയര്‍ത്തി കമ്മിന്‍സ് ഇന്ത്യ

ന്യൂഡല്‍ഹി: നാലാംപാദ അറ്റാദായം 61 ശതമാനം ഉയര്‍ത്തിയിരിക്കയാണ് ഡീസല്‍, നാച്ച്വറല്‍ ഗ്യാസ് എഞ്ചിന്‍ നിര്‍മ്മാതാക്കളായ കമ്മിന്‍സ് ഇന്ത്യ. മികച്ച ആഭ്യന്തര, അന്തര്‍ദ്ദേശീയ ഡിമാന്റാണ് ശക്തമായ പ്രകടനം നടത്താന്‍ സഹായിച്ചത്.349 കോടി രൂപയാ് കമ്പനി രേഖപ്പെടുത്തിയ ഏകീകൃത നികുതി കഴിച്ചുള്ള ലാഭം.

വരുമാനം 28 ശതമാനം ഉയര്‍ന്ന് 1897 കോടി രൂപയായി.സിപിസിബി 4 + മാനദണ്ഡങ്ങള്‍ക്കായി, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2023 ഡിസംബര്‍ 31 വരെ സിപിസിബി 2 ജനറേറ്റര്‍ സെറ്റുകള്‍ വില്‍ക്കാന്‍ അനുവദിച്ചിട്ടുണ്ട്, കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.അതിനുശേഷം പുതിയ എമിഷന്‍ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി വൈദ്യുതി ഉല്‍പാദന വിപണി വികസിക്കും.

എന്നാല്‍, ജിയോ-പൊളിറ്റിക്കല്‍, വിതരണ ശൃംഖല അവസ്ഥകള്‍ പ്രവചനാതീതമായി തുടരുന്നു. ശക്തമായ ബാലന്‍സ് ഷീറ്റും സാങ്കേതികവിദ്യയിലെ വിവേകപൂര്‍ണ്ണമായ നിക്ഷേപവും ഉപയോഗിച്ച് ഏത് വെല്ലുവിളികളെയും നേരിടും. ഭാവി അനുമാനങ്ങള്‍ വെളിപെടുത്താന്‍ കമ്പനി തയ്യാറായില്ല.

നിലവിലെ അനിശ്ചിതത്വം കാരണമാണിത്. വൈദ്യുതി ഉല്‍പാദനം, വ്യാവസായിക, ഓട്ടോമോട്ടീവ് മേഖലകള്‍ എന്നിവയ്ക്കായി എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനി, ഡീസല്‍ എഞ്ചിനുകളുടെ ആവശ്യം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.

ശക്തമായ വാഹന വില്‍പ്പനയില്‍ നിന്ന് പ്രയോജനം ലഭിച്ചു.കോവിഡുമായി ബന്ധപ്പെട്ട തടസ്സങ്ങളും ചിപ്പ് ക്ഷാമവും ലഘൂകരിച്ചതിനെ തുടര്‍ന്നാണ് ഓട്ടോമോട്ടീവ് കമ്പനികള്‍ മികച്ച വില്‍പന നടത്തിയത്.

X
Top