1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

ക്രിപ്‌റ്റോകറന്‍സികള്‍ സമ്മിശ്രപ്രകടനം കാഴ്ചവയ്ക്കുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി തകര്‍ച്ചയുടെ ആഘാതം കുറച്ചു. ബുധനാഴ്ച 1 ട്രില്ല്യണ്‍ ഡോളറിന് താഴെയെത്തിയ വിപണി വ്യാഴാഴ്ച 0.50 കുറവില്‍ 990.49 ബില്ല്യണ്‍ ഡോളറിലാണുള്ളത്. മൊത്തം ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 7.18 ശതമാനം താഴ്ന്ന് 90.08 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 6.02 ബില്ല്യണ്‍ ഡോളര്‍ അഥവാ 6.69 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 83.57 ബില്ല്യണ്‍ അഥവാ 92.78 ശതമാനവുമായി.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 0.40 ശതമാനമാണ് ഇടിവ് നേരിട്ടത്. ഒരാഴ്ചയിലെ ഉയര്‍ച്ച 4.48 ശതമാനം. നിലവില്‍ 20,172.27 ഡോളറാണ് ബിറ്റ്‌കോയിന്‍ വില. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 0.08 ശതമാനം താഴ്ന്ന് 1,591.03 ഡോളറിലാണുള്ളത്.

ഇടിഎച്ചിന്റെ ഒരാഴ്ചത്തെ ഇടിവ് 2.67 ശതമാനമാണ്. ബിഎന്‍ബി-275.79 ഡോളര്‍ (1.02 ശതമാനം ഇടിവ്), കാര്‍ഡാനോ-0.4747 ഡോളര്‍ (0.52 ശതമാനം വര്‍ധനവ്),സൊലാന-33.91 ഡോളര്‍ (2.48 ശതമാനം വര്‍ധനവ്), ഡോഷ്‌കോയിന്‍-0.06055ഡോളര്‍ (0.11 ശതമാനം വര്‍ധനവ്),പൊക്കോട്ട്-7.10 ഡോളര്‍ (0.72 ശതമാനം ഇടിവ്), അവലാഞ്ച്-18.97 ഡോളര്‍ (0.25 ശതമാനം വര്‍ധനവ്), എക്‌സ് ആര്‍പി-0.3358ഡോളര്‍ (0.27 വര്‍ദ്ധനവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top