റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

നേട്ടം തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ ശനിയാഴ്ചയും നേട്ടം തുടര്‍ന്നു. 24 മണിക്കൂറില്‍ 6.03 ശതമാനം ഉയര്‍ച്ച കൈവരിച്ച ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം നിലവില്‍ 1.10 ട്രില്യണ്‍ ഡോളറിലാണുള്ളത്. വിപണി അളവ് 5.05 ശതമാനം ഉയര്‍ന്ന് 77.33 ബില്ല്യണ്‍ ഡോളറിലെത്തി. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 9.51 ശതമാനം അഥവാ 7.35 ബില്ല്യണ്‍ ഡോളറിലും സ്‌റ്റേബിള്‍കോയിന്‍ 92.98 ശതമാനം അഥവാ 71.90 ബില്ല്യണ്‍ ഡോളറിലുമാണുള്ളത്.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ വിപണി മേധാവിത്തം 0.35 ശതമാനം കുറഞ്ഞ് 40.36 ശതമാനമായി. നിലവില്‍ 23,196.30 ഡോളറിലാണ് ജനകീയ കോയിനായ ബിറ്റ്‌കോയിനു (ബിടിസി)ള്ളത്. 24 മണിക്കൂറില്‍ 0.05 ശതമാനം വിലവര്‍ധിപ്പിക്കാന്‍ ബിടിസിയ്ക്കായി.

രണ്ടാമത്തെ വലിയ കോയിനായ എഥേരിയം(ഇടിഎച്ച്) 24 മണിക്കൂറില്‍ 3.07 ശതമാനം ഉയര്‍ന്ന് 1,718.26 ഡോളറിലാണുള്ളത്. ഒരാഴ്ചയില്‍ 1.85 ശതമാനം ഉയര്‍ച്ച കൈവരിക്കാനും ഇടിഎച്ചിനായി. ബിഎന്‍ബി-315.45 ഡോളര്‍ (1.37 ശതമാനം ഇടിവ്), എക്‌സ്ആര്‍പി-0.3749 ഡോളര്‍ (0.24 ഡോളര്‍ വര്‍ധനവ്), ബൈനാന്‍സ് -0.9999 ഡോളര്‍ (0.01 ശതമാനം വര്‍ധനവ്), കാര്‍ഡാനോ-0.5182 ഡോളര്‍ (1.29 ശതമാനം വര്‍ധനവ്), സൊലാന-40.53 ഡോളര്‍ (0.21 ശതമാനംവര്‍ധനവ്), ഡോഷ്‌കോയിന്‍-0.07 (0.70 ശതമാനം വര്‍ധനവ്), പൊക്കോട്ട് -8.74 ഡോളര്‍ (4.02 ശതമാനം വര്‍ധനവ്), അവലാഞ്ച് – 25.69 ഡോളര്‍ (6.03 ശതമാനം വര്‍ധനവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top