ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരെ വീണ്ടും ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സികള്‍ സമ്പൂര്‍ണമായി നിരോധിക്കണമെന്ന തന്റെ വാദം ആവര്‍ത്തിച്ചിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ക്രിപ്‌റ്റോകറന്‍സികള്‍ ‘ചൂതാട്ടമല്ലാതെ മറ്റൊന്നുമല്ല’ എന്നും ‘അവയുടെ മൂല്യം നിര്‍മ്മാതാക്കളുടെ മൂല്യ’ മാണെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് ടുഡേ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍.

ക്രിപ്റ്റോകളെ പിന്തുണയ്ക്കുന്നവര്‍ അതിനെ ആസ്തി എന്നും സാമ്പത്തിക ഉല്‍പന്നമെന്നും വിളിക്കുന്നു. എന്നാല്‍ അതില്‍ ഒരു തുലിപ് പോലുമില്ല ( കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സംഭവിച്ച തുലിപ് മാനിയ ബബിളിനെ ഓര്‍മ്മിക്കുന്നു).

”എല്ലാ അസറ്റിനും, എല്ലാ സാമ്പത്തിക ഉല്‍പന്നങ്ങള്‍ക്കും ചില അടിസ്ഥാന മൂല്യം ഉണ്ടായിരിക്കണം. എന്നാല്‍ ക്രിപ്റ്റോയുടെ കാര്യത്തില്‍ ഒരു തുലിപ് പോലുമില്ല. കൂടാതെ വിലവര്‍ദ്ധനവ് സ്വയം സൃഷ്ടിച്ചെടുത്തതാണ്. അതിന്റെ മൂല്യം പൂര്‍ണ്ണമായും വിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു, അത് 100 ശതമാനം ഊഹക്കച്ചവടങ്ങളല്ലാതെ മറ്റൊന്നുമല്ല.വ്യക്തമായി പറഞ്ഞാല്‍ ചൂതാട്ടമാണ് ക്രിപ്‌റ്റോകറന്‍സി,”ഗവര്‍ണര്‍ പറഞ്ഞു.

X
Top