ആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചു

തകര്‍ച്ച ഒഴിവാക്കാന്‍ പോര്‍ട്ട്‌ഫോളിയോ വൈവിദ്യവല്‍ക്കരിച്ച് ക്രിപ്‌റ്റോ നിക്ഷേപകര്‍

ന്യൂഡല്‍ഹി: തകര്‍ച്ചയെ അതിജീവിക്കാന്‍ പോര്‍ട്ട്‌ഫോളിയോകള്‍ വൈവിധ്യവത്കരിക്കുകയാണ് ആഗോള ക്രിപ്‌റ്റോ നിക്ഷേപകര്‍. ഡിജിറ്റല്‍ അസറ്റ് ഡാറ്റ പ്രൊവൈഡര്‍ ക്രിപ്‌റ്റോകംപയര്‍ റിപ്പോര്‍ട്ട് പ്രകാരം ബിറ്റ്‌കോയിന്‍ ഇതര ആഗോള ക്രിപ്‌റ്റോ ഫണ്ടുകളുടെ ആസ്തികള്‍ (അസ്റ്റ് അണ്ടര്‍ മാനേജ്‌മെന്റ് – എയുഎം) ഓഗസ്റ്റ് 23 വരെ 12.3% ഉയര്‍ന്ന് 1.13 ബില്യണ്‍ ഡോളറായി. നടപ്പ് നെറ്റ് ഫ്‌ളോകളുടെ കാര്യത്തില്‍, മള്‍ട്ടിഅസറ്റ്, ബിറ്റ്‌കോയിന്‍ ഇതര വിഭാഗങ്ങള്‍ നടപ്പ് മാസത്തെ ആദ്യ മൂന്ന് ആഴ്ചകളില്‍ യഥാക്രമം 1.3 ദശലക്ഷം ഡോളര്‍, 0.8 ദശലക്ഷം ഡോളര്‍ എന്നിങ്ങിനെ പോസിറ്റീവ് ഫ്‌ളോകള്‍ ഉണ്ടാക്കി.

എഥേരിയം ഉത്പന്നങ്ങള്‍ ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ 2.36% ഉയര്‍ന്ന് 6.81 ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍ ബിറ്റ്‌കോയിന്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ ആസ്തി 7.16% ഇടിഞ്ഞ് 17.4 ബില്യണ്‍ ഡോളറായി. എല്ലാ ഡിജിറ്റല്‍ അസറ്റ് നിക്ഷേപ ഉല്‍പ്പന്നങ്ങളിലുമുള്ള മൊത്തം എയുഎം 4 ശതമാനം കുറഞ്ഞ് 25.8 ബില്യണ്‍ ഡോളറാകുന്നതിനും ഈ കാലയളവ് സാക്ഷ്യം വഹിച്ചു. ഓഗസ്റ്റില്‍ മാത്രം ബിറ്റ്‌കോയിന്‍ എയുഎം 7.16% ഇടിവാണ് നേരിട്ടത്. ഇതോടെ മൊത്തം എയുഎം ജൂലൈയിലെ 76.9% ശതമാനത്തില്‍ നിന്ന് 67.6% ആയി.

മൊത്തം എയുഎമ്മിന്റെ 26.5% മുള്ള എഥേരിയം അവരുടെ ഉയര്‍ന്ന പ്രതിവര്‍ഷ വിപണി വിഹിതം രേഖപ്പെടുത്തി.

X
Top