1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

മികച്ച നേട്ടം കുറിച്ച് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് ക്രിപ്‌റ്റോകറന്‍സി വിപണി. ആഗോള ക്രിപ്‌റ്റോ വിപണി മൂല്യം വ്യാഴാഴ്ച 6.05 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. നിലവില്‍ 1.16 ട്രില്ല്യണ്‍ ഡോളറാണ് വിപണി മൂല്യം.

ആഗോള ക്രിപ്‌റ്റോകറന്‍സി അളവ് 89.81 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 8.97 ബില്ല്യണ്‍ അഥവാ 9.79 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ അളവ് 83.19 ബില്ല്യണ്‍ അഥവാ 92.63 ശതമാനവുമാണ്. മറ്റ് ക്രിപ്‌റ്റോകോയിനുകളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 40.26%.

0.22 ശതമാനം കുറവാണ് ഇത്. ജനകീയ ക്രിപ്‌റ്റോ കോയിനായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറില്‍ 6.01 ശതമാനം നേട്ടം കൈവരിച്ചു. നിലവില്‍ 24,491.34 ഡോളറിലാണ് ബിടിസി ഉള്ളത്.

ഏഴ് ദിവസത്തെ വര്‍ധനവ് 6.91 ശതമാനം.രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 10.84 ശതമാനം ഉയര്‍ന്ന് 1,885.35 ഡോളറിലെത്തി.

ബിഎന്‍ബി-330.97 ഡോളര്‍ (3.20 ശതമാനം ഉയര്‍ച്ച), എക്‌സ് ആര്‍പി-0.3812 ഡോളര്‍(4.845 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.5373 ഡോളര്‍ (4.92 ശതമാനം ഉയര്‍ച്ച),സൊലാന-44.29 ഡോളര്‍ (11.00 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.07157 ഡോളര്‍ (4.66 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-9.40 ഡോളര്‍ (7.64 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-29.56 ഡോളര്‍ (4.40ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

മറ്റ് പ്രധാന വാര്‍ത്തകളില്‍, നിക്ഷേപകനും ശതകോടീശ്വരനുമായ മാര്‍ക്ക് ക്യൂബന്‍ മൂല്യമുള്ള ഡിജിറ്റല്‍ കറന്‍സികളില്‍ പണമിറക്കാന്‍ നിക്ഷേപരെ ഉപദേശിച്ചു. അപ്രധാനവും താല്‍പ്യമില്ലാത്തുതുമായ വശമാണ് ടോക്കണുകളുടെ വിലയെന്നും പകരം അവയുടെ മൂല്യമാണ് നിക്ഷേപകര്‍ കണക്കിലെടുക്കേണ്ടതെന്നും ഒരു ദേശീയ മാധ്യമത്തോട് ക്യൂബന്‍ പറഞ്ഞു.

X
Top