
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ വ്യാഴാഴ്ച മികച്ച നേട്ടം രേഖപ്പെടുത്തി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 6.78 ശതമാനം ഉയര്‍ന്ന് 1.05 ട്രില്ല്യണ്‍ ഡോളറിലെത്തി. ജൂലൈ 26 ന് ഒരു ട്രില്ല്യണ്‍ ഡോളറിന് താഴെയെത്തിയ ശേഷം പിന്നീട് വ്യാഴാഴ്ചയാണ് വിപണി മൂല്യം തിരിച്ചുകയറുന്നത്.
ജനുവരി 2021 ന് ശേഷം ജൂണ്‍ രണ്ടാം വാരമാണ് വിപണിമൂല്യം ആദ്യമായി 1 ട്രില്ല്യണ്‍ ഡോളറിന് താഴെയെത്തിയത്. 3.1 ട്രില്ല്യണ്‍ ഡോളറെന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് മാര്‍ക്കറ്റ കാപ് 900 ബില്ല്യണ്‍ ഡോളറി ഡോളറിലെത്തി. എന്നാല്‍ പിന്നീട് തിരിച്ചുകയറിയ വിപണി, ജൂലൈ 26 ന് വീണ്ടും 1 ട്രില്ല്യണ്‍ താഴെയെത്തുകയായിരുന്നു.
ക്രിപ്‌റ്റോകറന്‍സി വിപണി അളവ് വ്യഴാഴ്ച 34.61 ശതമാനം വര്‍ധിച്ച് 84.71 ബില്ല്യണ്‍ ഡോളറിലെത്തി. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 8.74 ശതമാനം അഥവാ 7.40 ബില്ല്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ അളവ് 79.90 ബില്ല്യണ്‍ അഥവാ 94.33 ശതമാനവുമാണ്. ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ വിപണി ആധിപത്യം .0.01 ശതമാനം കുറഞ്ഞ് 41.56 ശതമാനമായി.
ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധന പ്രതീക്ഷിച്ച തോതിലായതാണ് വിപണിയെ തുണച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. ഫെഡ് റിസര്‍വ്, ബുധനാഴ്ച പലിശ നിരക്കില്‍ 75 ബേസിസ് പോയിന്റ് വര്‍ധനവ് വരുത്തിയിരുന്നു. ബിറ്റ്‌കോയിന്‍ 24 മണിക്കൂറിനുള്ളില്‍ 7.66 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏഴ് ദിവസത്തെ ഇടിവ് 0.11 ശതമാനമായി കുറയ്ക്കാനും ജനകീയ കോയിനായി.
നിലവില്‍ 22,948.09 ഡോളറാണ് ബിറ്റ്‌കോയിന്‍ വില. രണ്ടാമത്തെ വലിയ കോയിനായ എഥേരിയം 24 മണിക്കൂറില്‍ 10.08 ശതമാനം വളര്‍ന്ന് 1,616.90 ഡോളറിലാണുള്ളത്. ഒരാഴ്ചയില്‍ 7.29 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇടിഎച്ച് കാഴ്ചവച്ചത്.
ബിഎന്‍ബി-266.59 ഡോളര്‍(5.6 ശതമാനം വര്‍ധനവ്), എക്‌സ്ആര്‍പി-0.3548 ഡോളര്‍ (5.50 ശതമാനം വര്‍ധനവ്), കാര്‍ഡാനോ-0.4989 ഡോളര്‍ (7.06 ശതമാനം വര്‍ധനവ്), സൊലാന-39.50 ഡോളര്‍ (7.67 ശതമാനം വര്‍ധനവ്), പൊക്കോട്ട്-7.57 ഡോളര്‍ (11.74 ശതമാനം വര്‍ധനവ്), ഡോഷ് കോയിന്‍-0.06641 ഡോളര്‍ (6.25 ശതമാനം വര്‍ധനവ്), അവലാഞ്ച് -22.88 ഡോളര്‍ (9.03 ശതമാനം വര്‍ധനവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.






