
സിംഗപ്പൂര്‍: വിലവര്‍ധന രേഖപ്പെടുത്തിയെങ്കിലും ക്രൂഡ് ഓയില്‍ മൂന്നാം പ്രതിവാര നഷ്ടത്തിലേയ്ക്ക് നീങ്ങുകയാണ്. ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളും നിരക്ക് വര്‍ദ്ധനമൂലമുണ്ടാകുന്ന മാന്ദ്യഭീതിയുമാണ് എണ്ണവില താഴ്ത്തുന്നത്. പ്രാദേശിക ക്രൂഡ് വിതരണത്തെ തടസ്സപ്പെടുത്താനിരുന്ന യു.എസ് റെയില്‍ റോഡ് പണിമുടക്കിന് ലോക്ക് വീണതും വില താഴ്ത്തി.
0.2 ശതമാനം ഉയര്‍ന്ന് 91.06 ഡോളറിലാണ് ബ്രെന്റ് വ്യാപാരത്തിലുള്ളത്. യു.എസ് വെസ്റ്റ്‌ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) .2 ശതമാനമുയര്‍ന്ന് 85.25 ഡോളറിലുമെത്തി. ഇരു സൂചികകളും വ്യാഴാഴ്ച 4 ശതമാനം താഴ്ച വരിച്ചിരുന്നു.
ഇതോടെ പ്രതിവാര നഷ്ടം 2 ശതമാനമായി. ചൈനയിലെ വ്യാവസായികോത്പാനവും ചെറുകിട വില്‍പനയും വര്‍ദ്ധിച്ചത് വെള്ളിയാഴ്ച നേരിയ ആശ്വാസമേകി. അതേസമയം സാമ്പത്തിക സൂചകങ്ങള്‍ വിലക്കുറവിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.