ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബ്രെന്റ് ക്രൂഡ് ശരാശരി വില ബാരലിന് 52 ഡോളറായി കുറയും-റിപ്പോര്‍ട്ട്


മുംബൈ: യുണൈറ്റഡ് സ്റ്റേറ്റ്‌സ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ബ്രെന്റ് ക്രൂഡ് ഓയില്‍ ശരാശരി വില അടുത്തവര്‍ഷം ബാരലിന് 52 ഡോളറായി കുറയും. നിലവിലിത് 71 ഡോളറാണ്.

ഉയര്‍ത്തുന്നതും ഉപഭോഗക്കുറവും ഉയര്‍ന്ന സപ്ലേയും വര്‍ദ്ധിച്ച ശേഖരവും കാരണമാണിത്.ക്രൂഡ് ഓയില്‍ വില കുറയുന്നപക്ഷം അത് ഇന്ത്യയ്ക്ക് നേട്ടമാകും. ഇന്ത്യന്‍ റിഫൈനര്‍മാരുടെ ലാഭക്ഷമതയും വിദേശ നാണ്യ ശേഖരവും വര്‍ദ്ധിക്കുകയും വ്യാപാരകമ്മി കുറയുകയും ചെയ്യും. ഉത്പാദന ചെലവ് കുറയുന്നത് കാരണം ജിഡിപി ഉയരും.

നിലവില്‍ ഓയില്‍ ഇറക്കുമതിയ്ക്കായി ഇന്ത്യ ചെലവഴിക്കുന്നത് 158 ബില്യണ്‍ ഡോളറാണ്.  വിലകുറയുന്ന പക്ഷം നികുതി വര്‍ദ്ധിപ്പിച്ച് വരുമാനമുയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചേയ്ക്കാം, വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ചും ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണവും ആദായ നികുതി ഇളവുകളും നടപ്പിലായ സാഹചര്യത്തില്‍. മൂലധന ചെലവിനുള്ള പണം കണ്ടെത്താനായി സര്‍്ക്കാര്‍ സബ്‌സിഡി കുറച്ചേയ്ക്കാം.

ജൂണ്‍ 2014 ല്‍ ഇന്ധനവില ഇടിഞ്ഞപ്പോള്‍ സമാന സാഹചര്യം സംജാതമായിരുന്നു. ആകാലയളവില്‍ പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള സര്‍ക്കാറിന്റെ വരുമാനം 492000 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം അധികമാണിത്. ഇന്ധന സബ്‌സിഡി കുറച്ചാണ് സര്‍ക്കാര്‍ വരുമാനമുയര്‍ത്തിയത്.

ആ കാലയളവില്‍ ഡല്‍ഹിയില്‍ പെട്രോള്‍ വില 94.77 രൂപയായി.മുന്‍വര്‍ഷത്തിലിത് 71.41 രൂപയായിരുന്നു. ഡീസല്‍ വില 56.71 രൂപയില്‍ നിന്നും 87.67 രൂപയായി.

X
Top