ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

ഹൂസ്റ്റണ്‍: വിതരണക്കുറവും യു.എസിലെ ഉയര്‍ന്ന ആവശ്യകതയും ബുധനാഴ്ച രാവിലെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ത്തി. ബ്രെന്റ് അവധി വ്യാപാരം 46 സെന്റുകള്‍ അഥവാ 0.4 ശതമാനം വര്‍ധിച്ച് ബാരലിന് 114.02 ഡോളറായി. യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് അവധി വില 58 സെന്റുകള്‍ അഥവാ 0.5 ശതമാനം ഉയര്‍ന്ന് ബാരലിന് 110.35 ഡോളറിലുമെത്തി.
ബ്രെന്റ് ഇന്നലെ 0.1 ശതമാനം നേട്ടമുണ്ടാക്കിയിരുന്നു. അതേസമയം വെസ്റ്റ് ടെക്‌സാസ് 52 സെന്റുകള്‍ ഇടിഞ്ഞു. അതേസമയം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ അമേരിക്ക തങ്ങളുടെ പ്രതിനിധിയെ ഇന്ത്യയിലേയ്ക്കയച്ചത് വാര്‍ത്തയായി.റഷ്യയില്‍ നിന്നും വാങ്ങുന്ന എണ്ണയുടെ പരിധി ഇന്ത്യ ഉയര്‍ത്തിയിരുന്നു.
ഉപരോധത്തിന്റെ പശ്ചാത്തലത്തിലുള്ള ഇന്ത്യയുടെ നടപടി അംഗീകരിക്കാന്‍ അമേരിക്ക തയ്യാറല്ല. മറ്റൊരു പ്രധാന സംഭവത്തില്‍ റഷ്യന്‍ എണ്ണ പൂര്‍ണ്ണമായി നിരോധിക്കാനുള്ള നടപടിയുമായി യൂറോപ്യന്‍ കമ്മീഷന്‍ മുന്നോട്ടുപോകുമെന്ന് പുതിയതായി ചുമതലയേറ്റ ഫ്രഞ്ച് വിദേശകാര്യ വകുപ്പ് മന്ത്രി പറഞ്ഞു. ഉപരോധത്തിനെ എതിര്‍ക്കുന്ന ഹംഗറിപോലുള്ള രാജ്യങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു.
റഷ്യന്‍ എണ്ണ വിലക്കാനുള്ള നടപടി ചര്‍ച്ച ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ യോഗം തിങ്കളാഴ്ച തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു.ഹംഗറിയുടെ എതിര്‍പ്പാണ് കാരണം. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന ഭയം മൂലമാണ് രാജ്യങ്ങള്‍ ഉപരോധത്തെ എതിര്‍ക്കുന്നത്.
എണ്ണ ഇറക്കുമതിക്കായി കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ഷിപ്പിംഗ്, ബ്രോക്കറേജ്, ഇന്‍ഷുറന്‍സ്, ഫിനാന്‍സിംഗ് സേവനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ നിര്‍ത്തലാക്കാനും യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നുണ്ട്.

X
Top