അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

എണ്ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം പ്രതിവാര ഇടിവ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ആഴ്ചയും എണ്ണവില ഇടിഞ്ഞു. അമേരിക്കയിലേയും ചൈനയിലേയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതാണ് വിലയെ ബാധിച്ചത്. ബ്രെന്റ് ക്രൂഡ് അവധി 74.17 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) യുഎസ് ക്രൂഡ് അവധി ബാരലിന് 70.04 ഡോളറിലും ആഴ്ച അവസാനിപ്പിക്കുകയായിരുന്നു.

1.5 ശതമാനമാണ് ഇരു സൂചികകളും നേരിട്ട നഷ്ടം. ഇറാഖി കയറ്റുമതി പുനരാരംഭിക്കല്‍, കടപരിധിയിലെ പ്രതിസന്ധി, യുഎസ് പ്രാദേശിക വായ്പാ ദാതാക്കളെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയാണ് എണ്ണവില താഴ്ത്തിയത്. സെഹാന്‍ വഴി ക്രൂഡ് ഓയില്‍ കയറ്റുമതി പുനരാരംഭിക്കാന്‍ ഇറാഖ് സര്‍ക്കാര്‍ എണ്ണ വിപണന കമ്പനി സോമോ തയ്യാറാവുകയായിരുന്നു.

അവരിക്കാര്യം തുര്‍ക്കി ബോട്ടാസിനെ അറിയിച്ചു. അതേസമയം പ്രാദേശിക ബാങ്ക് പ്രതിസന്ധി വീണ്ടും ഉടലെടുത്തത് അമേരിക്കയില്‍ ആശങ്ക പരത്തി. അറ്റ എണ്ണ ഇറക്കുമതി രാജ്യമായതിനാല്‍ എണ്ണവിലയിടിവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്.

ആഭ്യന്തര ഉപഭോഗത്തിന്റെ 81 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.

X
Top