പുതിയ എല്‍പിജി വിതരണ ഫോര്‍മുലയുമായി കേന്ദ്രംഇറാൻ സംഘർഷവും എണ്ണവില കുതിപ്പും: പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ‘ഡീസലിന് 6 രൂപ നഷ്ടം’വിമാന ഇന്ധന പ്രതിസന്ധി മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് അയാട്ടഇന്ത്യൻ വിമാനത്താവളത്തിലെ ലാൻഡിങ്-പാർക്കിങ് ഫീസ് കുറച്ചുപശ്ചിമേഷ്യയിലെ പ്രതിസന്ധി: പ്രവാസി നിക്ഷേപത്തെയും തൊഴിലിനെയും ബാധിച്ചേക്കും

ക്രോംപ്ടണ്‍ ഗ്രീവ്‌സ് നാലാംപാദം: ഏകീകൃത അറ്റാദായം 25.48 ശതമാനം ഇടിഞ്ഞ് 131.55 കോടി രൂപ

മുംബൈ: ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 2023 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ 25.48 ശതമാനം ഇടിഞ്ഞ് 131.55 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി 176.55 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. വരുമാനം, അതേസമയം 15.13 ശതമാനം ഉയര്‍ന്ന് 1,807.73 കോടി രൂപയിലെത്തിയിട്ടുണ്ട്.

ചെലവ് 21.8 ശതമാനം ഉയര്‍ന്ന് 1637.30 കോടി രൂപ. 2023 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം അറ്റാദായം 476.40 കോടി രൂപയും വരുമാനം 6869.61 കോടി രൂപയുമാണ്. യഥാക്രമം 17.63 ശതമാനം കുറവ് 27.35 ശതമാനം വര്‍ദ്ധനവും.

2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3 രൂപ ലാഭവിഹിതവും ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. നാലാംപാദത്തില്‍ ഇലക്ട്രിക് ഉപകരണ വില്‍പനയില്‍ നിന്നുള്ള വരുമാനം 7.7 ശതമാനം ഉയര്‍ന്നങ്കിലും ലൈറ്റിംഗ് ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനം 12.2 ശതമാനം താഴ്ന്നു.

X
Top