ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ക്രിസില്‍വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എൽപിജി സിലിണ്ടർ വില 2-ാം മാസവും കുറച്ച് എണ്ണക്കമ്പനികൾആഴക്കടലിൽ വൻ എണ്ണ പര്യവേഷണം: കേരള-കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്പൊതുമേഖലാ ബാങ്ക് ലയനം: മെഗാ ബാങ്കുകൾ സൃഷ്ടിക്കാൻ കേന്ദ്രം

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ക്രിസില്‍

ന്യൂഡൽഹി: ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി ക്രിസില്‍. പ്രതീക്ഷിച്ചതിലും വലിയ രണ്ടാം പാദ ജിഡിപി ഡേറ്റ പുറത്ത് വന്നതാണ് റേറ്റിങ് ഉയര്‍ത്തിയതിന് കാരണമെന്ന് വിശദീകരണം. 6.5 ശതമാനത്തില്‍ നിന്ന് നേരിട്ട് 7 ശതമാനത്തിലേക്കാണ് ജിഡിപി പ്രവചനം ഉയര്‍ത്തിയത്.

രണ്ടാം പാദത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജി.ഡി.പി വളര്‍ച്ച 8.2 ശതമാനത്തില്‍ എത്തി. ഇത് അമ്പരിപ്പിക്കുന്ന വളര്‍ച്ചയാണെന്നാണ് ക്രിസിലിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധനായ ധര്‍മ്മകീര്‍ത്തി ജോഷി പറയുന്നത്. അതേസമയം, പണപ്പെരുപ്പം കുറഞ്ഞത് കാരണം, നോമിനല്‍ ജി.ഡി.പി വളര്‍ച്ച 8.7 ശതമാനം എന്ന മിതമായ നിരക്കിലാണ് രേഖപ്പെടുത്തിയത്. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം കുറഞ്ഞത് രാജ്യത്തെ സ്വകാര്യ ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. ഇതാണ് ഈ വളര്‍ച്ചയുടെ ചാലകശക്തി.

ജിഎസ്ടി നിരക്കുകളിലെ മാറ്റം, കുറഞ്ഞ ആദായ നികുതി, കൂടാതെ റിപ്പോ നിരക്ക് കുറച്ചതുമെല്ലാം കരുത്താണ്. നിര്‍മ്മാണ- സേവന മേഖലകളിലെ വളര്‍ച്ചയില്‍ വലിയ വര്‍ദ്ധനവും അനുകൂല ഘടകമാണ്. ചുരുക്കത്തില്‍, ഉപഭോഗം ശക്തമാകുന്നതും നിര്‍മ്മാണ-സേവന മേഖലകളിലെ കുതിച്ചുചാട്ടവുമാണ് ഇന്ത്യയെ 7 ശതമാനം വളര്‍ച്ചയിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളെന്നാണ് ക്രിസില്‍ പറയുന്നത്.

അതേസമയം, ആഗോള അനിശ്ചിതത്വത്തിന് വിധേയമാണ് വളര്‍ച്ച. അതിനാല്‍ വ്യാപാരകരാറുകള്‍ നടപ്പിലാക്കാനുള്ള കാലതാമസം. പാശ്ചാത്യ രാഷ്ട്രങ്ങള്‍ നേരിടുന്ന പണപ്പെരുപ്പം, അപൂര്‍വ്വ ഭൗമ ധാതുക്കളുടെ അസമമായ വിതരണം എന്നിവ ഇന്ത്യയെയും ബാധിക്കും.

2047 ആകുമ്പോഴേക്കും വികസിത രാഷ്ട്രത്തിന്റെ സ്വപ്നമായ ‘വികസിത് ഭാരത്’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്, ഇന്ത്യ ചുരുങ്ങിയത് പത്തോ ഇരുപതോ വര്‍ഷത്തേക്ക് സ്ഥിരമായി ഏകദേശം 8 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കേണ്ടതുണ്ടെന്ന് 2024-25 ലെ സാമ്പത്തിക സര്‍വേ രേഖയില്‍ പറഞ്ഞിരുന്നു.

X
Top