പലിശ നിരക്കില്‍ ആര്‍ബിഐ ഇത്തവണയും മാറ്റം വരുത്തിയേക്കില്ല; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുമെന്ന് വിലയിരുത്തൽഎഫ്പിഐ സെപ്തംബറിൽ 14,767 കോടി രൂപയുടെ അറ്റ വില്പനസെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നുരാജ്യത്തെ മുഖ്യ വ്യവസായ മേഖലകളിൽ 12% വളർച്ചഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടി

വയനാട്ടിൽ ക്രിക്കറ്റ് ടൂറിസം ആരംഭിച്ചു

വയനാട്ടില്‍ ഇംഗ്ലണ്ടിനെപ്പോലെ ക്രിക്കറ്റ് സാധ്യതകള്‍: ജെ.കെ മഹേന്ദ്ര

കല്‍പ്പറ്റ: ഇംഗ്ലണ്ടിനെപ്പോലെ ക്രിക്കറ്റ് ടൂറിസം സാധ്യതകള്‍ വയനാട്ടിലും കാണുന്നതായി മുന്‍ കേരള രഞ്ജി ട്രോഫി ക്യാപ്റ്റനും ക്രിക്കറ്റ് എലമെന്റ്‌സ് ഡയറക്ടറുമായ ജെ കെ മഹേന്ദ്ര. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന സിംബാംബ വെ – കേരള ഇലവന്‍ മത്സരത്തിന്റെ ഭാഗമായി പിണങ്ങോട് മൊരിക്കാപ്പ് റിസോര്‍ട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജെ.കെ അദ്ദേഹം. ക്രിക്കറ്റ് വളരാന്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ആവശ്യമാണ്. നിരന്തരം മത്സരങ്ങള്‍ സംഘടിപ്പിച്ചും പൊതുജനങ്ങളില്‍ കായിക സംസ്‌ക്കാരം വളര്‍ത്തിയും ഇത് സാധ്യമാക്കാം. മികച്ച അക്കമഡേഷനും വേണം. കൂടുതല്‍ മത്സരങ്ങളും അതിനൊത്ത ഉത്സാഹവുമുണ്ടാവുമ്പോള്‍ വികസനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ വിനോദസഞ്ചാര സാധ്യതകളെ ക്രിക്കറ്റുമായി സംയോജിപ്പിച്ചു കൊണ്ട് കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ലാ ടൂറിസം പ്രമോഷണല്‍ കൗണ്‍സിലും കല്‍പ്പറ്റ പിണങ്ങോട് മോരിക്കാപ്പ് റിസോര്‍ട്ടും നടപ്പിലാക്കുന്ന വയനാട് ക്രിക്കറ്റ് ടൂറിസം പദ്ധതിക്ക് ഇതോടൊപ്പം തുടക്കമായി. ഇതിന്റെ ഭാഗമായാണ് മുന്‍ സിംബാബ്‌വെ ടെസ്റ്റ് താരം എല്‍ട്ടണ്‍ ചിഗുംബുര പരിശീലിപ്പിക്കുന്ന സിംബാബ്‌വെ ടീമും കേരള ഇലവനും തമ്മില്‍ മൂന്ന് ടി20 മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സിംബാബ്‌വെ ടീമിന് ആതിഥേയത്വം വഹിക്കുന്നത് മോരിക്കാപ്പ് റിസോര്‍ട്ടാണ്. കേരളത്തില്‍ ഇത്തരമൊരു പദ്ധതി ആദ്യമാണ്.
അന്താരാഷ്ട്ര മത്സരങ്ങള്‍ ആകര്‍ഷിക്കുന്നതിനൊപ്പം തന്നെ ഇന്ത്യയിലെയും വിദേശത്തെയും മികച്ച ടീമുകളെ കൊണ്ട് വരുന്നതിനും ക്രിക്കറ്റ് ആസ്വദിക്കാന്‍ കാണികള്‍ക്കു കഴിയുന്ന പശ്ചാത്തല സൗകര്യവും ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
വിദേശതാരങ്ങള്‍ക്കൊപ്പം മികച്ച നിലവാരത്തില്‍ കേരളത്തിലെ ക്രിക്കറ്റ് താരങ്ങള്‍ക്കും പരിശീലനം ലഭിക്കുന്നത് ഏറെ ഗുണം ചെയ്യും. വരുന്ന സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ക്രിക്കറ്റ് ടീമിനെ സന്ദര്‍ശിക്കുകയും അവര്‍ക്കൊപ്പം മത്സരങ്ങള്‍ കളിക്കാനെത്തിയ സിംബാബ്‌വെ ടീമില്‍ സന്തോഷമുണ്ടെന്നും കെസിഎ വൈസ് പ്രസിഡന്റ് ജാഫര്‍ സേട്ട് പറഞ്ഞു.

വയനാട്ടില്‍ ക്രിക്കറ്റ് ടൂറിസത്തിന് വലിയ സാധ്യതകളുണ്ടെന്ന് സിംബാബ്‌വെ ടീമിന് ആതിഥേയത്വം വഹിക്കുന്ന മോരിക്കാപ്പ് റിസോര്‍ട്ട് ചെയര്‍മാന്‍ നിഷിന്‍ തസ്ലിം പറഞ്ഞു. ഇത്തരത്തില്‍ ക്രിക്കറ്റും വിനോദസഞ്ചാരവും സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു ശ്രമം ആദ്യത്തേതാണെന്നു അദ്ദേഹം പറഞ്ഞു. ‘വയനാട്ടില്‍ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയിലെ തന്നെ മനോഹരവും ഉയരത്തില്‍ സ്ഥിതിചെയ്യുന്നതുമാണ്. ഇങ്ങനെ ഒരു സ്റ്റേഡിയം ഇന്ത്യലധികം ഇല്ല. ഇത്തരത്തില്‍ ക്രിക്കറ്റിനെയും വിനോദസഞ്ചാരമേഖലയെയും സംയോജിയ്പ്പിക്കുക വഴി ഈ രണ്ട് മേഖലയിലും വയനാടിന് മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച സ്റ്റേഡിയം ഉള്ളപ്പോള്‍ തന്നെ ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാര്‍ക്കും കാണികള്‍ക്കും താമസിക്കാന്‍ കഴിയുന്ന ഫെസിലിറ്റി ഒരുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’, അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ക്രിക്കറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷ്ണഗിരി സ്റ്റേഡിയത്തിന് സമീപം ലോര്‍ഡ്‌സ് 83 എന്ന പേരില്‍ ക്രിക്കറ്റ് പശ്ചാത്തലത്തില്‍ ഒരു മികച്ച റിസോര്‍ട്ട് ഒരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളര്‍ന്നു വരുന്ന സിംബാബ്‌വെ താരങ്ങള്‍ക്ക് ഇത് പുതിയൊരു അനുഭവമാണ്. ലോക നിലവാരമുള്ളതും ഉയരത്തിലുള്ളതും മനോഹരമായ പ്രകൃതിയാല്‍ ചുറ്റപ്പെട്ട കൃഷ്!ണഗിരിയില്‍ കളിയ്ക്കാന്‍ സാധിക്കുന്നതില്‍ കളിക്കാര്‍ക്ക് ഏറെ സന്തോഷമുണ്ടെന്ന് ചിഗുംബുര പറഞ്ഞു. വായനാട്ടിലേക്കുള്ള ഈ യാത്ര ഉത്സാഹം നല്‍കുന്നതാണ്. അതെ പോലെ ഇന്ത്യയിലേക്കുള്ള യാത്ര അത്ഭുതകരായ ഒരു അനുഭവമായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് പര്യടനത്തിന് മുന്‍പ് ഹൈദരാബാദിലും ബാംഗ്ലൂരിലും സിംബാബ്‌വെ ടീം കളിച്ചിട്ടുണ്ട്.
സ്വിങ് ബൗളിങ്ങിന് പ്രശസ്തമായ ഇംഗ്ലണ്ടിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ സമാനമായ അന്തരീക്ഷവും സൗകര്യവുമുള്ളതാണ് കൃഷ്ണഗിരി. ഇന്ത്യയിലെ തന്നെ വളര്‍ന്നു വരുന്ന മികച്ച ഒരു സ്റ്റേഡിയം കൂടിയാണിത്. മികച്ച ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളൊരുക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് തീര്‍ത്ഥാടന കേന്ദ്രമാകാനുള്ള ശേഷി വയനാടിന് ഉണ്ട്. അത് കൊണ്ട് തന്നെ ക്രിക്കറ്റ് ടൂറിസം ഈ നാടിന് നേട്ടങ്ങള്‍ തന്നെയാകും കൊണ്ട് വരിക എന്ന് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് വാഞ്ചിശ്വരന്‍ അഭിപ്രായപ്പെട്ടു.
‘ബിസിസിഐയുടെയും കെസിഎയുടെയും സഹകരണത്തോടെ, വരും വര്‍ഷങ്ങളില്‍ നിരവധി അന്താരാഷ്ട്ര ക്രിക്കറ്റ് ടീമുകള്‍ക്കും കളിക്കാര്‍ക്കും ആതിഥേയത്വം വഹിക്കാന്‍ മോരിക്കാപ്പ് ഉറ്റുനോക്കുന്നു. വയനാടിന്റെ ആതിഥേയത്വ ക്രിക്കറ്റ് സാധ്യതകള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമായി കരുതുന്നുവെന്നു മോരിക്കാപ്പ് മാനേജിംഗ് ഡയറക്ടര്‍ റിസ്വാന്‍ ഷിറാസ് പറഞ്ഞു.

X
Top