ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 13 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽആഗോള ക്രൂഡ് ഓയില്‍ വില ഉയരാതിരിക്കാൻ വേണ്ടിയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രിരണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?

ഫുട്ബോൾ പ്രതിഭകളെ കണ്ടെത്താനും വളർത്താനും ലക്ഷ്യമിട്ട് ആർബിഎസ് കോർപ്പറേഷൻ്റെ യൂറോപ്യൻ ഫുട്ബോൾ ക്യാമ്പ്

  • നിരവധി അന്താരാഷ്ട്ര ഏജൻസികളും പ്രഗൽഭരായ പരിശീലകരും നേതൃത്വം നൽകും.
  • കൊച്ചിയും കോഴിക്കോടും വേദി

കൊച്ചി: കായിക സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുക എന്ന കേരള സർക്കാരിൻ്റെ ലക്ഷ്യത്തെ പിന്തുണച്ചുകൊണ്ട് സംസ്ഥാനത്തെ യുവ ഫുട്മ്പോൾ പ്രതിഭകളെ കണ്ടെത്താനും വളർത്താനും ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ഫുട്ബോൾ ക്യാമ്പ് ആർബിഎസ് കോർപ്പറേഷൻ പ്രഖ്യാപിച്ചു. കേരളത്തെ ഫുട്ബോൾ മികവിൻ്റെ ആഗോള കേന്ദ്രമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഈ ഫുട്ബോൾ പരിശീലന പദ്ധതി.
റിയൽമാഡ്രിഡ് ഫൗണ്ടേഷൻ, പിഎ ടീം, എംജിഎൽ ഇവല്യൂഷൻ, കംപ്ലീറ്റ് ട്രെയിനിംഗ്, അപ്ഗ്രിറ്റ് (സ്പെയിൻ & സ്വീഡൻ) തുടങ്ങി ആഗോള സോക്കർ പരിശീലന രംഗത്തെ പ്രമുഖരുമായി ചേർന്നാണ് ആർബിഎസ് കോർപ്പറേഷൻ പദ്ധതി തയ്യാറാക്കുന്നത്.
കേരളത്തിലെ ഫുട്ബോൾ പരിശീലന സംവിധാനത്തിലും നിലവാരത്തിലും വിപ്ലവവകരമായ മാറ്റം സൃഷ്ടിക്കുന്നതിനുള്ള ശ്രദ്ധേയമായ ഒരു ദൗത്യം എന്ന നിലയിലാണ് ഈ പരിശീലന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.


അന്താരാഷ്ട്ര പ്രശസ്തമായ ഇത്രയും ഏജൻസികളും ഇത്രയധികം പരിശീലകരും ഒരുമിച്ച് അണിനിരക്കുന്നത് സംസ്ഥാനത്ത് ഇത് ആദ്യമായാണ്.
കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ അവതരിപ്പിച്ചതാണ് പ്രസ്തുത പദ്ധതി. സമ്മിറ്റിൽ അന്താരാഷ്ട്ര ഏജൻസികളും, സ്ഥാപനങ്ങളുമായുളള സഹകരണം ഏകോപിപ്പിക്കുന്നതിനുള്ള ഔദ്യോഗിക പങ്കാളിയായിരുന്നു ആർബിഎസ് കോർപ്പറേഷൻ.
സംസ്ഥാന കായിക മന്ത്രാലയത്തിൻ്റെയും, സ്‌പോർട്‌സ് കൗൺസിലിൻ്റെയും പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അതി വിദഗ്ദരായ അന്താരാഷ്ട്ര പ്രമുഖ പരിശീലകർ ക്യാമ്പുകൾക്ക് നേതൃത്യം നൽകും.
മുൻ റയൽ മാഡ്രിഡ് താരങ്ങളായ അലജാന്ദ്രോ ഡയസ് ഡി ലാ റോസ, മിഗ്വൽ ഗോൺസാലസ് ലാർസൺ, ഒളിമ്പിക് മെഡൽ ജേതാവ് ജിമ്മി ലിഡ്ബെർഗ് എന്നിവരാണ് മുഖ്യ പരിശീലകർ. ഇവർക്കൊപ്പം സ്പെയിനിൽ നിന്നുള്ള നാല് യുവേഫ അംഗീകൃതമായ പരിശീലകരും ഇവർക്കൊപ്പമുണ്ടാകും.
ക്യാമ്പിൻ്റെ ആദ്യ പാദം ഏപ്രിൽ 30 മുതൽ മെയ് 4 വരെ കൊച്ചിയിലും രണ്ടാം പാദം മെയ് 4 മുതൽ 10വരെ കോഴിക്കോട്ടും നടക്കും. സംസ്ഥാനത്തെ വ്യത്യസ്ത മേഖലകളിൽ നിന്നുളളവർക്ക് പങ്കെടുക്കാൻ അവസരം നൽകുന്നതിനാണ് രണ്ട് വേദികളിലായി ക്യാമ്പ് നടത്തുന്നത്.

സംസ്ഥാനത്തെ അസാധാരണമായ ഫുട്ബോൾ പ്രതിഭാശേഷിയെ മികവിൻ്റെ പാരമ്യത്തിലേക്ക് ഉയർത്തുന്നതിന് ഏറ്റവും മികച്ച അന്താരാഷ്ട്ര പരിശീലകരുടെ സേവനം ഉപയോഗിക്കാനാണ് ഈ പദ്ധതിയെന്ന് ആർബിഎസ് കോർപ്പറേഷൻ മാനേജ്മെൻ്റ് വ്യക്തമാക്കി. പ്രകടനമികവ് ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ ഇത് കായിക പ്രതിഭകളെ സഹായിക്കും. കായിക രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി കേരളത്തിൽ കായിക സമ്പദ്ഘടന വളർത്തിയെടുക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണെന്നും അവർ ചൂണ്ടിക്കാട്ടി.
ക്യാമ്പിലേക്കുളള രജിസ്ട്രേഷൻ ആരംഭിച്ചു.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ പരിശീലനത്തിനുള്ള സംവിധാനം സ്വീഡനിലും, സ്പെയിനിലും ഒരുക്കും.

യൂറോപ്യൻ ജൂണിയർ ക്ലബുകളിലേക്ക് സ്കൗട്ടിങ്ങിനും അവസരം ഉണ്ടാകും.
ആർബിഎസ് കോർപ്പറേഷൻ ചെയർമാൻ ഹബീബ് കോയ, സിഇഒ ഫൈസൽ എം ഖാലിദ് എന്നിവർ കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

രജിസ്റ്റർ ചെയ്യുവാൻ – www.rbscorporation.com/camp
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം – 7510103033, 7510103033

X
Top