ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

കേരളത്തില്‍ നിന്നുള്ള സ്‌കൈ ഡൈവര്‍ ദേശീയശ്രദ്ധയില്‍

ഹിസ്റ്ററി ടിവി 18 തിങ്കളാഴ്ച രാത്രി 8ന് സംപ്രേഷണം ചെയ്യുന്ന ‘ഓ എം ജി! യേ മേരാ ഇന്ത്യ’യുടെ എപ്പിസോഡില്‍ ജിതിന്‍ വിജയനും

കൊച്ചി: ഐടി ജോലിയില്‍ നിന്ന് ഐടി സംരംഭകനാവുകയും ഒപ്പം സ്‌കൈ ഡൈവിംഗ് എന്ന തന്റെ താല്‍പ്പര്യം പിന്തുടരുകയും ഈയിടെ 42,431 അടി ഉയരത്തില്‍ നിന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച ഒരു 2.47 മിനിറ്റ് ചാട്ടത്തിലൂടെ ഏറ്റവും ദൈര്‍ഘ്യമുള്ള ഫ്രീ ഫോളിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് കരസ്ഥമാക്കുകയും ചെയ്ത ജിതിന്‍ വിജയന്റെ അളവില്ലാത്ത ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥ ഹിസ്റ്ററി ടിവി 18 മാര്‍ച്ച് 18 തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് സംപ്രേഷണം ചെയ്യുന്ന ‘ഓ എം ജി യേ മേരാ ഇന്ത്യ’യുടെ എപ്പിസോഡിലൂടെ ദേശീയശ്രദ്ധയിലെത്തുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ വിനോദപരമ്പരയുടെ പത്താമത്തെ സീസണിലെ ആറാമത്തെ എപ്പിസോഡാണ് തിങ്കളാഴ്ച സംപ്രേഷണം ചെയ്യുന്നത്. എല്ലാ തിങ്കളാഴ്ചയും രാത്രി എട്ടുമണിക്ക് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡുകളില്‍ വ്യത്യസ്ത മേഖലകളില്‍ വേറിട്ട പ്രകടനം കാഴ്ചവച്ച വ്യക്തികളെ കുറിച്ചുള്ള സവിശേഷവും ആകര്‍ഷകവുമായ കഥകളാണ് അവതരിപ്പിക്കുന്നത്.

41 വയസ്സുള്ള ജിതിന്‍ വിജയന്‍ സ്‌കൈ ഡൈവിംഗ് രംഗത്ത് ഒരു പുതുമുഖമല്ല. നിരവധി റെക്കോര്‍ഡുകള്‍ ഇതിനകം തന്നെ തന്റെ പേരില്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചാട്ടം ലോകമാകമാനമുള്ള സ്‌കൈ ഡൈവിംഗ് പ്രേമികള്‍ക്ക് ഒരു പ്രചോദനമായി മാറിക്കഴിഞ്ഞു. മാത്രമല്ല, ദേശീയ പതാകയുമായി ഏറ്റവും ഉയരത്തില്‍ നിന്നും സ്‌കൈ ഡൈവിങ് ചെയ്തതിനുള്ള ലോക റെക്കോര്‍ഡും ഇതുവഴി അദ്ദേഹം കരസ്ഥമാക്കി. വിജയന്റെ ധീരമായ ആ ശ്രമത്തിന് മുന്‍പ്, 30,000 അടിക്കു മീതെ ഉയരത്തില്‍ നിന്നും സ്‌കൈ ഡൈവിംഗ് നടത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നേട്ടം സ്‌കൈ ഡൈവിംഗ് ലോകത്ത് ഒരു സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ്.

X
Top