സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ഭവന നിക്ഷേപ സാധ്യതകളെ കുറിച്ചറിയാൻ ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ തിരുവനന്തപുരത്ത്

.  ₹40 ലക്ഷം മുതൽ ₹4 കോടി വരെ വിലകളിലുള്ള വീടുകളാണ് എക്സ്പോയിൽ പ്രദർശിപ്പിക്കുക

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് പ്രദർശനമായ ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ 2025 ഡിസംബർ 20, 21 തീയതികളിൽ നടക്കും. കവടിയാറിലെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രദർശനം നടക്കുക. സെറയുടെ പിന്തുണയോടെയാണ് എസ്ബിഐ ക്രെഡായി എക്സ്പോ സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരെ ഒരേ വേദിയിൽ എത്തിക്കുന്ന എക്സ്പോയിൽ 50-ൽ അധികം സ്റ്റാളുകളും 140-ൽ അധികം റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറാ) അംഗീകൃത പദ്ധതികളും അവതരിപ്പിക്കും. ഫ്ലാറ്റുകൾ, വില്ലകൾ, റെസിഡൻഷ്യൽ പദ്ധതികൾ ഉൾപ്പെടെ വിവിധ ഭവന ഓപ്ഷനുകളാണ് സന്ദർശകർക്കായി എക്സ്പോയിൽ ഒരുക്കിയിരിക്കുന്നത്. ₹40 ലക്ഷം മുതൽ ₹4 കോടി വരെ വിലകളിലുള്ള വീടുകളാണ് എക്സ്പോയിൽ പ്രദർശിപ്പിക്കുക.

ബ്രോക്കർമാരുടെ ഇടപെടൽ കൂടാതെയുള്ള ഡയറക്ട് ഡീലിംഗ് സംവിധാനമാണ് എക്സ്പോയുടെ പ്രധാന പ്രത്യേകത. ഉപഭോക്താക്കൾക്ക് നിർമാതാക്കളുമായി നേരിട്ട് ആശയവിനിമയം നടത്താനും പദ്ധതികൾ തമ്മിൽ താരതമ്യം ചെയ്യാനും അവസരം ലഭിക്കും. ഭവന വായ്പ, പദ്ധതി വിശദാംശങ്ങൾ, ലൊക്കേഷൻ, നിർമാണ നിലവാരം, നിയമാനുസൃത വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദീകരണങ്ങളും വേദിയിൽ ലഭ്യമാകും. എക്സ്പോയുടെ ഭാഗമായി സന്ദർശകർക്കായി വിവിധ പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ₹1 ലക്ഷം വരെ ഉറപ്പുള്ള സമ്മാനങ്ങളും, മൊത്തം ₹5 ലക്ഷം വരെ മൂല്യമുള്ള ആനുകൂല്യങ്ങളും ലഭിക്കുന്ന ലക്കി ഡ്രോകളും മറ്റ് പ്രചാരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. രജിസ്ട്രേഷൻ സൗജന്യമാണ്.

തിരുവനന്തപുരം നഗരത്തിലെ ഭവന വിപണിയിലെ പുതിയ പ്രവണതകൾ, വികസന മേഖലകൾ, നിക്ഷേപ സാധ്യതകൾ എന്നിവയെ കുറിച്ച് വ്യക്തമായ ധാരണ നേടുന്നതിനുള്ള വേദിയായി പ്രോപ്പർട്ടി എക്സ്പോ മാറുമെന്ന് സംഘാടകർ അറിയിച്ചു. തലസ്ഥാനത്ത് വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്കും ഈ എക്സ്പോ ഒരുപോലെ പ്രയോജനപ്പെടുമെന്നും അധികൃതർ പറഞ്ഞു.

X
Top