ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ജൂണിലെ സിപി ധനസമാഹരണം 2023 ലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ന്യൂഡല്‍ഹി: വാണിജ്യ പേപ്പര്‍ (സിപി) വഴിയുള്ള ധനസമാഹരണം ജൂണില്‍ വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി. കഴിഞ്ഞമാസം സമാഹരിച്ച 1.51 ലക്ഷം കോടി രൂപ 2023 ലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ സിപി ഫണ്ടിംഗാണ്. മെയ് മാസത്തിലെ 1.18 ലക്ഷം കോടി രൂപയില്‍ നിന്നും 27.4 ശതമാനം വര്‍ദ്ധന.

7 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലേയ്ക്കാണ് കമ്പനികള്‍ സിപി വഴി പണ സ്വരൂപിക്കുക. ഒരു ഡെബ്്റ്റ് ഉപകരണമാണ് സിപി.

ഹ്രസ്വകാല നിരക്കുകളിലെ ഇടിവ് സിപി വിതരണം വര്‍ദ്ധിക്കാന്‍ കാരണമായി, സോവറിന്‍ ഗ്ലോബല്‍ മാര്‍ക്കറ്റ്സ് മാനേജിംഗ് ഡയറക്ടര്‍ ഉമേഷ് കുമാര്‍ തുള്‍സ്യന്‍ പറയുന്നു.2,000 രൂപ നോട്ടുകള്‍ സിസ്റ്റത്തിലേക്ക് തിരിച്ചെത്തിയതിന്റെ പശ്ചാത്തലത്തില്‍ ബാങ്കിംഗ് സംവിധാനത്തിലെ മിച്ച പണലഭ്യത വര്‍ദ്ധിച്ചതും സര്‍ക്കാര്‍ ചെലവുകളുമാണ് നിരക്ക് താഴ്ത്തിയത്. ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ്, റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ്, ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, ബജാജ് ഫിനാന്‍സ് എന്നിവയാണ് ജൂണില്‍ സിപി ഇഷ്യു ചെയ്തത്.

ഈ സ്ഥാപനങ്ങള്‍ ഒരുമിച്ച് 2.59 ലക്ഷം കോടി രൂപ സമാഹരിച്ചു. ഇത് ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മൊത്തം വരുമാനത്തിന്റെ 36.68 ശതമാനമാണ്.2023 ല്‍ ഇതുവരെ ഇന്ത്യന്‍ കമ്പനികള്‍ സിപികളിലൂടെ 7.06 ലക്ഷം കോടി രൂപ സമാഹരിച്ചു.

പണലഭ്യത കാരണം വാണിജ്യ പേപ്പറിന്റെ നിരക്കുകള്‍ ജൂണില്‍ മിതമായി. നിരക്ക് 10-15 ബിപിഎസായാണ് കുറഞ്ഞത്.മണി മാര്‍ക്കറ്റ് ഡീലര്‍മാരില്‍ നിന്ന് സമാഹരിച്ച കണക്കുകള്‍ പ്രകാരം, മൂന്ന് മാസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ സിപികള്‍ ജൂണ്‍ അവസാനം 7.05-7.20 ശതമാനമായി വ്യാപാരം നടത്തി. മെയ് മാസത്തില്‍ ഇത് 7.15-7.3 ശതമാനമായിരുന്നു.

നിര്‍മ്മാണ കമ്പനികള്‍ നല്‍കിയ മൂന്ന് മാസത്തെ കാലാവധി പൂര്‍ത്തിയാകുന്ന പേപ്പറുകള്‍ മെയ് 30 ന് 7.07-7.27 ശതമാനത്തില്‍ വ്യാപാരം നടത്തുകയും ജൂണ്‍ 30 ന് 6.93-7.08 ശതമാനമായി കുറയുകയും ചെയ്തു.

X
Top