അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

2022 ല്‍ ഇന്ത്യയുടെ തേയില കയറ്റുമതി 230 മില്യണ്‍ കിലോഗ്രാമായി വര്‍ധിക്കും – റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള തേയില കയറ്റുമതി, നടപ്പ് വര്‍ഷം 225-230 എംകെജി ആകുമെന്ന് റിപ്പോര്‍ട്ട്. 2021 ലെ കയറ്റുമതി 196.54 എംകെജി (മില്യണ്‍ കിലോഗ്രാം)മാത്രമായിരുന്നു. ശ്രീലങ്ക പോലുള്ള രാജ്യങ്ങള്‍ കയറ്റുമതി കുറയ്ക്കുന്നതാണ് ഇന്ത്യക്ക് ഗുണം ചെയ്യുക.

ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ കയറ്റുമതി ഏകദേശം 16 ശതമാനം ഉയര്‍ന്ന് 165.58 എംകെജി ആയിരുന്നു. ഇത് ഏകദേശം 4543 കോടി രൂപയുടേതാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 142.55 എംകെജിയാണ് കയറ്റുമതി ചെയ്തത്.

മൊത്തം മൂല്യം 3904 കോടി രൂപ. റഷ്യയിലേയ്ക്കുള്ള കയറ്റുമതി വര്‍ധിച്ചതാണ് നേട്ടമായത്. എട്ട് മാസത്തില്‍ 5 ശതമാനമാണ് റഷ്യയിലേയ്ക്കുള്ള കയറ്റുമതികൂടിയത്.

അതേസമയം മാര്‍ജിന്‍ കുറവാണെന്ന് പരാതിയുണ്ട്. കിലോഗ്രാമിന് 163 രൂപ നിരക്കിലാണ് റഷ്യ ചായ വാങ്ങുന്നത്. വിപണി വില 180 രൂപ.

300 മില്യണാണ് ലക്ഷ്യമെന്നും അത്രയും കയറ്റുമതി സാധ്യമായില്ലെങ്കില്‍ ലാഭം കുറയുമെന്നും ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സ്ഥാപനം ഹെഡനോവാ സിഐഒ സുമന്‍ ബാനര്‍ജി പറയുന്നു.

X
Top