
കൺട്രിമാൻ ജോൺ കൂപ്പർ വർക്ക്സ് (ജെസിഡബ്ല്യു) എഡിഷൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ് മിനി ഇന്ത്യ. 64.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ മോഡൽ വിൽപനയ്ക്ക് എത്തിയിരിക്കുന്നത്. മുമ്പ് ഈ മോഡൽ ഒരു ഓൾ-ഇലക്ട്രിക് കൺട്രിമാൻ ഇ വേരിയന്റിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പുതിയ മോഡൽ കൺട്രിമാന്റെ ആദ്യ പെട്രോൾ പതിപ്പാണ് ജെസിഡബ്ല്യു എന്നത് ശ്രദ്ധേയമാണ്.
എസ്‌യുവിയുടെ ഡിസൈനിന്റെ കാര്യത്തിൽ, കൺട്രിമാൻ ജെസിഡബ്ല്യു ഇവിയിൽ നിന്ന് വലിയ വ്യത്യാസമൊന്നും പ്രകടമാക്കുന്നില്ല എന്നു വേണം പറയാൻ. പെട്ടെന്ന് തിരിച്ചറിയാൻ പറ്റുന്ന മാറ്റങ്ങൾ സ്പോർട്ടി ബമ്പറുകളും വീലുകളും, ക്വാഡ് എക്‌സ്‌ഹോസ്റ്റും എക്സ്റ്റീരിയറിലും ഇന്റീരിയറിലും ചുറ്റുമുള്ള റെഡ് ഹൈലൈറ്റുകളും ആണ്.
ജെസിഡബ്ല്യു മൂന്ന് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. റെഡ് റൂഫും റേസിംഗ് സ്ട്രൈപ്പുകളും വരുന്ന മിഡ്‌നൈറ്റ് ബ്ലാക്ക്, റെഡ് റൂഫും റേസിംഗ് സ്ട്രൈപ്പുകളുമുള്ള ലെജൻഡ് ഗ്രേ, ബ്ലാക്ക് റൂഫും റേസിംഗ് സ്ട്രൈപ്പുകളും വരുന്ന ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ ഷെയ്ഡുകളാണ് വരുന്നത്.
അകത്തും, ജെസിഡബ്ല്യു സ്റ്റിയറിംഗ് സീറ്റുകൾ, റെഡ് ഹൈലൈറ്റുകൾ, മെറ്റൽ-ഫിനിഷ്ഡ് പെഡലുകൾ, ഡിജിറ്റൽ ഇന്റർഫേസുകൾക്കായുള്ള വേരിയന്റ്-നിർദ്ദിഷ്ട ഗ്രാഫിക്സ്, പരമാവധി പെർഫോമെൻസ് അൺലോക്ക് ചെയ്യുന്നതിനുള്ള ബൂസ്റ്റ് മോഡ് എന്നിങ്ങനെ കൂടുതൽ സ്‌പോർട്ടിയർ ഡിസൈൻ ടച്ചുകൾ ജെസിഡബ്ല്യു പതിപ്പിന് ലഭിക്കുന്നു.
ഇനി പെർഫോമെൻസിന്റെ കാര്യത്തിലേക്ക് കടക്കുമ്പോൾ, കൺട്രിമാൻ ഇ -യുടെ ഇലക്ട്രിക് ഡ്രൈവ്ട്രെയിൻ ഒഴിവാക്കി, 296 ബിഎച്ച്പി പരമാവധി കരുത്തും 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലീറ്റർ ടർബോ-പെട്രോൾ എൻജിനാണ് ജെസിഡബ്ല്യു മോഡലിൽ മിനി വാഗ്ദാനം ചെയ്യുന്നത്.
7 -സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സും ഓൾ-വീൽ ഡ്രൈവും ഇതിൽ ഉൾപ്പെടുന്നു. 5.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗം കൈവരിക്കാനും പരമാവധി 250 കിലോമീറ്റർ വേഗവും മിനി അവകാശപ്പെടുന്നു.