ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

കോര്‍പറേറ്റ് നികുതി വരുമാനം 8.28 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിനാല്‍ 2020-21 ല്‍ സര്‍ക്കാരിന് ഒരു ലക്ഷം കോടിയിലധികം രൂപ നഷ്ടമുണ്ടായി.ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റിനെ അറിയിച്ചതാണ്. അടിസ്ഥാന കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറയ്ക്കാന്‍ 2019 സെപ്റ്റംബറില്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു.

2019 ഒക്ടോബര്‍ 1 ന് ശേഷം സംയോജിപ്പിക്കപ്പെട്ട പുതിയ മാനുഫാക്ചറിംഗ് സ്ഥാപനങ്ങള്‍ക്ക് നികുതി 25 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി. വരുമാന, കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ക്ക് മുകളില്‍ ചുമത്തുന്ന സ്വച്ഛ് ഭാരത് സെസ്, വിദ്യാഭ്യാസ സെസ് തുടങ്ങിയ സര്‍ചാര്‍ജുകളും സെസും കണക്കിലെടുക്കുമ്പോള്‍ നിലവിലുള്ള യൂണിറ്റുകളുടെ ഫലപ്രദമായ നികുതി നിരക്ക് 25.17 ശതമാനമാണ്. മുന്‍പ് ഇത് 34.94 ശതമാനമായിരുന്നു.

പുതിയ യൂണിറ്റുകള്‍ക്ക് സെസുള്‍പ്പെടെയുള്ള നികുതി 29.12 ശതമാനത്തില്‍ നിന്ന് 17.01 ശതമാനമായി.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ കണക്കാക്കിയ വരുമാന നഷ്ടം (കോര്‍പ്പറേറ്റ് നികുതി കുറച്ചതിനാല്‍) 100,241 കോടി രൂപയായി വീണ്ടും കണക്കാക്കിയിട്ടുണ്ടെന്ന് ചൗധരി രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

കോര്‍പ്പറേറ്റ് നികുതി നിരക്ക് 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറച്ചതിനാല്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വരുമാന നഷ്ടം 1,28,170 കോടി രൂപയാണെന്ന് ഫെബ്രുവരിയില്‍ മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. താല്‍ക്കാലിക കണക്കനുസരിച്ച് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പറേറ്റ് നികുതി ഇനത്തിലുള്ള വരുമാനം 8.28 ലക്ഷം കോടി രൂപയാണ്.

2021-22 ല്‍ കോര്‍പറേറ്റ് നികുതി വരുമാനം 7.12 ലക്ഷം കോടി രൂപമാത്രമായിരുന്നു. 2018-19 ലും 2019-20 ലും കോര്‍പറേറ്റ് നികുതി ഇനത്തില്‍ യഥാക്രമം 6.63 ലക്ഷം കോടി രൂപയും 5.56 ലക്ഷം കോടി രൂപയും ശേഖരിച്ചു.

X
Top