പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

മാധബി ബുച്ചിനെ സെബി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ സമ്മർദ്ദം ശക്തം

മാധബി പുരി ബുച്ച്(madhabi puri buch) സെബി(Sebi) അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്(Congress). എന്നാൽ സെബി അധ്യക്ഷ രാജി വെക്കേണ്ടതില്ല എന്ന നിലപാടാണ് സർക്കാരും സെബിയും തുടക്കത്തിൽ സ്വീകരിച്ചിരുന്നത്.

വിദേശസ്ഥാപനമായ ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെതിരെ നടത്തിയ ആരോപണങ്ങൾ തെളിവില്ലെന്ന പേരിൽ സുപ്രീം കോടതി തള്ളയിരുന്നു.

വിഷയത്തിൽ സെബി നിയമലംഘനം നടത്തിയെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതിയും റിപ്പോർട്ട് നൽകി. ഇതിനു ശേഷമാണ് അദാനി കമ്പനികളിലേക്ക് പണം ഒഴുക്കുന്ന ചില വിദേശ ഫണ്ടുകളിൽ സെബി അധ്യക്ഷയും ഭർത്താവും നിക്ഷേപം നടത്തിയിരുന്നു എന്ന റിപ്പോ‍ർട്ട് ഹിൻഡൻബർഗ് റിസേർച്ച് പുറത്ത് വിടുന്നത്.

എന്നാൽ മാധബിപുരി ബുച്ച് ഈ ഫണ്ടുകളിൽ നടത്തിയ നിക്ഷേപം സെബി അംഗമാകുന്നതിന് മുമ്പാണെന്നും അതിനു ശേഷം നിക്ഷേപങ്ങൾ പിൻവലിച്ചു എന്നുമാണ് മാധബി നൽകിയ വിശദീകരണം. അതുപോലെ അദാനി കമ്പനികളുമായി ഫണ്ടിന് ബന്ധമുണ്ടെന്ന് നിക്ഷേപ സമയത്ത് അറിയില്ലായിരുന്നുവെന്നും അവർ പറയുന്നു.

ഹിൻഡൻബർഗിൻ്റെ ആരോപണത്തിൻ്റെ മാത്രം പശ്ചാത്തലത്തിൽ മാധബി പുരി ബുച്ചിനെ പുറത്താക്കേണ്ടതില്ല എന്നാണ് സർക്കാരിൻ്റെ നിലപാട്. ഇതേ നിലപാട് തന്നെ സെബിയും ആവർത്തിച്ചു.

മാധബി പുരി ബുച്ചിനെതിരെ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കാൻ ധന മന്ത്രാലയം പ്രത്യേക സമിതിയെ പരിഗണിക്കുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ ധനമന്ത്രാലയം തള്ളിക്കളഞ്ഞിരുന്നു.

അതേസമയം സെബി ബോർഡ് അനുകൂലിച്ചാൽ പോലും ചെയർപേഴ്‌സണെതിരെ ഗുരുതരമായ ആരോപണം ഉയർന്നാൽ രാജി വക്കുന്നതാണ് മാതൃകാപരമെന്ന് വാദിക്കുന്നവരുണ്ട്. സെബി അധ്യക്ഷെക്കെതിരെ ജെപിസി അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

അദാനി ഗ്രൂപ്പിൻ്റെ സാമ്പത്തിക ക്രമക്കേടും സ്റ്റോക്ക് കൃത്രിമത്വവും ആരോപിച്ച് 2023 ജനുവരിയിൽ ആണ് ഹിൻഡൻബർഗ് റിസേർച്ച് ആദ്യമായി രംഗത്ത് എത്തിയത്. ഇപ്പോൾ സെബി അധ്യക്ഷക്കെതിരെയും തെളിവുകൾ നൽകുകയാണ് സ്ഥാപനം.

കൺസൾട്ടൻസി സ്ഥാപനങ്ങളിൽ ഓഹരികൾ
സിംഗപ്പുർ ആസ്ഥാനമായുള്ള അഗോറ പാർട്‌ണേഴ്‌സ്, ഇന്ത്യ ആസ്ഥാനമായുള്ള അഗോറ അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ബുച്ചും ഭർത്താവ് ധവൽ ബുച്ചും നടത്തുന്നതാണ്.

സെബി അംഗമായിരിക്കെ തന്നെ ബുച്ച് അഗോറ അഡ്വൈസറിയിൽ 99 ശതമാനം ഓഹരികൾ കൈവശം വച്ചിട്ടുണ്ടെന്നും 3.71 കോടി രൂപ വരുമാനം നേടുകയും ചെയ്തുവെന്ന വാർത്താ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട് .

സെബി അംഗമായിരിക്കെ ബോർഡ് അംഗത്വം രാജി വെച്ചിട്ടുണ്ടെങ്കിലും വരുമാനം ലഭിക്കുന്നുണ്ട്. 2008-ലെ സെബി നയത്തിൻ്റെ ലംഘനമാണ് ഇത് എന്നാണ് ആരോപണം.

മറ്റ് പ്രവർത്തനങ്ങളിൽ നിന്ന് സെബി ഉദ്യോഗസ്ഥർ വരുമാനം നേടുന്നത് സെബി ചട്ടങ്ങളുടെ ലംഘനമാണ്.

X
Top